Trending

സബ് ജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടവുമായി എം ജെ ഹയർ സെക്കന്ററി സ്‌കൂൾ

എളേറ്റിൽ:സബ് ജില്ലാ കലോത്സവത്തിൽ അഭിമാനാർഹമായ ഓവറോൾ കിരീടവുമായി എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂൾ. അറബിക് കലോത്സവത്തിലും എം ജെ ക്ക് തന്നെയാണ് ഓവറോൾ കിരീടം. 


സുപ്രധാന ഇനങ്ങളിൽ ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി സംസ്കൃതം കലോത്സവത്തിൽ റണ്ണർ അപ്പും കരസ്ഥമാക്കി. ജനറൽ വിഭാഗത്തിൽ മത്സരിച്ച 54 ഇനങ്ങളിലും എ ഗ്രെയ്‌ഡ്‌ കരസ്ഥമാക്കി എന്നതും സവിശേഷത തന്നെ. 


വിജയികളെ ആനയിച്ച് പ്രകടനവും സ്‌കൂളിൽ ഗംഭീര സ്വീകരണവും ഒരുക്കി. എം ജെ യിലെ മുൻ ഫുട്ബോൾ ടീം ക്യാപ്റ്റനും സന്തോഷ് ട്രോഫി കേരള ടീമിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത താഹിർ സമാൻ മുഖ്യ അതിഥിയായി. 

ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ ടീച്ചർ, ഡെപ്യുട്ടി എച്ച് എം ഒ പി അബ്ദുറഹ്മാൻ മാസ്റ്റർ, യു കെ റഫീഖ്, ഇൻസാഫ്, സജ്‌ന കെ, ദിവ്യ എം, ജസീല എ പി, സ്‌കൂൾ ലീഡർ നിസ്‍മ മറിയം എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right