കിരീടം വെക്കാത്ത രാജാക്കന്മാർക്ക് അഭിനന്ദനങ്ങൾ...!! - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 14 November 2019

കിരീടം വെക്കാത്ത രാജാക്കന്മാർക്ക് അഭിനന്ദനങ്ങൾ...!!

തുടർച്ചയായി പത്തൊമ്പതാം തവണയാണ് താമരശ്ശേരി സബ്ജില്ലാ സ്കൂൾ അറബിക്  കലോത്സവത്തിൽ പരപ്പൻ പൊയിൽ നുസ്റത്ത് ഹയർ സെകണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരാവുന്നത്.

യു.പി.വിഭാഗം അറബിക് കലോത്സവത്തിൽ ഇത്തവണ കരസ്ഥമാക്കിയ മൂന്നാം സ്ഥാനവും,ജനറൽ വിഭാഗത്തിൽ ഹൈസ്കൂൾ,യു.പി.ഇംഗ്ലീഷ് സ്കിറ്റിൽ നേടിയ ഒന്നാം സ്ഥാനങ്ങളും,അറബിക് കലോത്സവത്തിൽ  ഇരുപതോളം മത്സര ഇനങ്ങളിൽ നേടിയ ഒന്നാം സ്ഥാനങ്ങളും അറബിക് കലോത്സവത്തിലെ ഓവറോൾ കിരീടത്തിന് പൊൻ തൂവൽ ചാർത്തുന്നവയാണ്.പാഠ്യ രംഗത്തെ മികവാർന്ന മുന്നേറ്റത്തോടൊപ്പം പാഠ്യേതര രംഗത്ത് താമരശ്ശേരി സബ്ജില്ലയിൽ കഴിഞ്ഞ 19 വർഷമായി കിരീടം മറ്റാർക്കും അടിയറ വെക്കാതെ മിന്നുന്ന വിജയം നേടിയ വിദ്യാർത്ഥീ - വിദ്യാർത്ഥിനികൾ,സർവ്വ വിധ പിന്തുണയും നൽകുന്ന പ്രിൻസിപ്പാൾ പ്രകാശ് പി.ജോൺ സാർ,കുട്ടികളുടെ കഴിവിനെ വളർത്തിയെടുക്കാൻ അശ്രാന്ത പരിശ്രമം നടത്തുന്ന ,വിവിധ വിഭാഗങ്ങളിൽ പരിശീലനം നൽകുന്ന അദ്ധ്യാപികാ-അദ്ധ്യാപകന്മാർ,അവരുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഹെഡ്മിസ്ട്രസ്സ് സജ്ന,അറബിക് ഡിപ്പാർട്മെൻറിൻെറ തലച്ചോറായി പ്രവർത്തിക്കുന്ന അബ്ദു റഷീദ് ബാഖവി,സിദ്ദീഖ് റഹ്മാനി
ഐ.വി.ഇല്ല്യാസ് മാസ്റ്റർ,അനാദ്ധ്യാപക സുഹൃത്തുക്കൾ തുടങ്ങി ,കലാ കായിക രംഗത്തെ ഏറ്റവും മികച്ച പ്രകടനത്തിന് വിദ്യാർത്ഥികളെ സജ്ജരാക്കാൻ സർവ്വ പിന്തുണയും നൽകുന്ന മാനേജർ കെ.സി.മുഹമ്മദ് മാസ്റ്റർ ,മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ,
മുഴുവൻ സമയവും വിദ്യാർത്ഥികളുടെ കൂടെ നിലകൊണ്ട രക്ഷിതാക്കൾ,
പി.ടി.എ.കമ്മിറ്റി അംഗങ്ങൾ തുടങ്ങി എല്ലാവർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം വിജയശ്രീലാളിതരായി സ്കൂളിൻെറ അഭിമാനം വാനോളം ഉയർത്തിയ കലാകാരന്മാർക്കും,
കലാകാരികൾക്കും ഒരായിരം അഭിനന്ദനങ്ങൾ ...!!
 

തുടരുക...!!
ഈ ജൈത്ര യാത്ര...!!!
 

സസ്നേഹം  മുജീബ് ആവിലോറ.
പി.ടി.എ.പ്രസിഡണ്ട്.

No comments:

Post a Comment

Post Bottom Ad

Nature