Trending

കിനാലൂരിൽ അജ്ഞാതരായ കോട്ടു ധാരികൾ വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം

ബാലുശ്ശേരി: കിനാലൂർ എസ്റ്റേറ്റ് പാടിയിൽ പ്രദേശത്ത് വീണ്ടും അജ്ഞാതനായ കോട്ടു ധാരിയുടെ ആക്രമണം' വീട്ടമ്മക്ക് നേരെ കൈതച്ചാലിൽ ജയ പ്രകാശ് ന്റെ ഭാര്യ ശ്രീജയെയാണ് അഞ്ജാതനായ കോട്ടു ധാരി ആക്രമിച്ചത് കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെയാണ് അജ്ഞാതൻ വീട്ടമ്മയെ ആക്രമിച്ചത് ഭർത്താവ് ജോലി ആവശ്യാർത്ഥം പുറത്ത് പോയ തക്കം നോക്കിയായിരുന്നു പരാക്രമം.ശ്രീജയുടെ മകൾ ഉറക്ക മുണർന്ന് അമ്മയെ തിരക്കിയപ്പോൾ ഗ്രില്ലിൽ കെട്ടിയിട്ട നിലയിലായിരുന്നു ഉടനെ തന്നെ ജേഷ്ടനെ വിളിച്ചു വരുത്തി ഇരുവരും ചേർന്ന് അമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു .മുഖം മറച്ചിരുന്ന കോട്ടുധാരി പിറകിലൂടെ വന്ന് കൈകൾ ബന്ധിച്ച് ഗ്രില്ലിൽ കെട്ടിയിട്ട് പിടിവലിക്കിടെ കോട്ടു ധാരിയുടെ കൈക്ക് വീട്ടമ്മ കടിച്ച തോടെ പിടിവിട്ട് ഓടിപ്പോയത്രെ പതിയിരിപ്പുണ്ടോ എന്ന് സംശയം തോന്നിയ വീട്ടമ്മ വീടിന്റെപിറക് വശം ചേർന്ന് അയൽ വീട്ടിൽ ചെന്ന് അയൽക്കാരെ വിവരമറിയിച്ചതിനെ തുടർന്ന് അവരെ ത്തുമ്പോയേക്കും ഓടി മറയുകയായിരുന്നു.


പരാക്രമി മങ്കയം എറമ്പറ്റ കയറ്റത്തിൽ വെച്ച് സ്ത്രിയോട് ആശ്ലീലം പറയുകയും ശല്യം ചെയ്യുകയും ചെയ്ത ബൈക്ക് യാത്രക്കാരനെ നാട്ടുകാർ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു കിനാലൂരിൽ ലഹരി സംഘങ്ങളും, പിടിച്ചുപറിക്കാരും, മദ്യപരും ഏറിയിട്ടുണ്ട് പ്രദേശവാസികൾ തീർത്തും ഭയപ്പാടിലാണ്.ആക്രമികളെ പിടികൂടണമെന്നും ഭീതി അകറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
 

ഇതിന് തൊട്ടുമുമ്പ് സമാനമായ സംഭവങ്ങൾ കിനാലൂർ ഏഴു കണ്ടിയിലും നടന്നിട്ടുണ്ട് " സി, സി.ടി.വി ക്യാമറയും വീട് സൗകര്യങ്ങ കുറവായതിനാൽ അജ്ഞാതരുടെ ആക്രമണവും ഏറിയിട്ടുണ്ട് ഇതൊക്കെയായിട്ടം പോലീസ് ഇരുട്ടിൽ തപ്പുകയാണ്.ചുമരിൽ  അവ്യക്തമായ എഴുത്തുകൾ കണ്ട ഏഴു കണ്ടിയിൽ പ്രഭാത ഭക്ഷണമൊരുക്കുന്നതിനിടെയാണ് വീട്ടമ്മയെ ആക്രമി പരിക്കേൽപ്പിച്ചത്.

മുഖത്ത് കടിച്ച് പരിക്കേൽപ്പിച്ച അഞ്ഞാതനെ ഇതു വരെയായിട്ടും പിടിക്കാനായിട്ടില്ല പോലീസിന്. ഏഴു കണ്ടിയിൽ തന്നെ' മറ്റൊരു വീട്ടിൽ കയറാനും കോട്ടും ഹെൽമറ്റും ധരിച്ച അജ്ഞാതൻ ശ്രമിച്ചിരുന്നു. മകന് സുഖമില്ലെന്നും ഉടനെ തന്നെ ഗ്രിൽസ് പൂട്ടി പെട്ടെന്ന് കൂടെ വരണമെന്നു മറിയിച്ചു.സംശയിച്ച വീട്ടമ്മ വീടിന്റെ പുറക് വശത്തുകൂടെ ചെന്ന് അയൽക്കാരെ വിവരമറിക്കുകയായിരുന്നു. അയൽക്കാരെത്തിയതോടെ ഓടി മറയുകയായിരുന്നു.

ശ്രീജ എന്ന വീട്ടമ്മ കഴുത്ത് വേദനയേ തുടർന്ന് ബാലുശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട് യുവതിയുടെ പരാതിയെ തുടർന്ന് ബാലുശേരി പോലിസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കയർ കഴുത്തിൽ മുറുകിയതിനാൽ ശബ്ദം പുറത്തേക്ക് എടുക്കാൻ കഴിഞ്ഞില്ലെന്നും വായ പ്ലാസ്റ്ററിട്ട് ഒട്ടിച്ചതായും അവർ പറഞു.'രണ്ട് പേരുണ്ടോ എന്ന് സംശയിക്കുന്നതായും കോട്ട് പോലൊത്ത വസ്ത്രമാ 'ണെന്നും വീട്ടമ്മ പറഞ്ഞു.
Previous Post Next Post
3/TECH/col-right