നരിക്കുനി:സമൂഹത്തിന്റെ അജ്ഞത ചൂഷണം ചെയ്ത് ആത്മീയതയുടെ മറവിൽ വ്യാപകമാവുന്ന തട്ടിപ്പുകൾക്കെതിരെ സമൂഹ മന:സാക്ഷി ഉണർന്നു വരേണ്ടതാണെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ നരിക്കുനി മണ്ഡലം മുജാഹിദ് ജനറൽ കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു.


ഉദാത്ത ആദർശം, ഉത്തമ സമൂഹം എന്ന പ്രമേയത്തിലാണ് കൗൺസിൽ സമ്മേളനം സംഘടിപ്പിച്ചത്.സമൂഹത്തിന്റെ ആത്മീയ അന്വേഷണങ്ങളെ വഴി തിരിച്ച് വിടുകയും തങ്ങളുടെ സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന പൗരോഹിത്യത്തിനെതിരെ ബോധവൽക്കരണം ശക്തമാക്കാൻ മഹല്ല് നേതൃത്വം രംഗത്ത് വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
 

വിസ്ഡം സ്റ്റുഡൻസ് സംസ്ഥന പ്രസി: എ പി മുനവ്വർ സ്വലാഹി ഉത്ഘാടനം നിർവ്വഹിച്ചു.വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി EV സലീം അദ്ധ്യക്ഷനായിരുന്നു അബ്ദുറഹിമാൻ കല്ലായി, ഫസൽ കാരപ്പറമ്പ് ,റഷീദ് പാലത്ത്, മുസ്തഫ നരിക്കുനി, യാസിർ എളേറ്റിൽ, ശമീർ BC, ഇസ്മായി എളേറ്റിൽ,മജീദ് പള്ളിപൊയിൽ,അബൂബക്കർ നരിക്കുനി എന്നിവർ സംസാരിച്ചു.