പൂനൂർ:കേരളത്തിന്റെ നേർക്കാഴ്ച്ചയായ് പ്രശസ്ത ഫോട്ടോഗ്രാഫർ ശ്രീ. അജീബ് കൊമാച്ചിയുടെ 'ഗോഡ്സ് ഓൺ കൺട്രി ' ഫോട്ടോ പ്രദർശനത്തിന് പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.സ്കൂൾ എൻ എസ് എസ് യൂണിറ്റാണ് പ്രദർശനം സംഘടിപ്പിച്ചത്.  


പി.ടി.എ. പ്രസിഡണ്ട് ശ്രീ.എൻ അജിത് കുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ. റെന്നി ജോർജ്, കെ.കെ. ഷൈജു, അബ്ദുൽ മജീദ്, പ്രോഗ്രാം ഓഫീസർപി.വി.നൗഷാദ്, ലീഡർമാരായ സിയാന ജുബിൻ, മുഹമ്മദ് ഷാമിൽ എന്നിവർ സംസാരിച്ചു.
 മലയാളികളെ ഇരുത്തിച്ചിന്തിപ്പിക്കുന്ന വ്യത്യസ്തതയാർന്ന ഫോട്ടോകൾ വിദ്യാർഥികളുടെ പ്രശംസ പിടിച്ചു പറ്റി.