പാലങ്ങാട്:നരിക്കുനി ഗ്രാമപഞ്ചായത്തിലെ പാലങ്ങാട് നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷകൾക്ക് നരിക്കുനി ഗ്രാമ പഞ്ചായത്ത്
ഹാൾട്ടിംഗ് പെർമിറ്റ് നമ്പർ അനുവദിച്ചു നൽകുന്നതിന്റെ ഉദ്ഘാടനം  നരിക്കുനിഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:പി.കെ. വബിത
നിർവഹിച്ചു.



പരിപാടിയിൽ വാർഡ് മെമ്പർ പി.പി. ഷിജി അധ്യക്ഷത വഹിച്ചു.നരിക്കുനി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ. വേണുഗോപാൽ, സി. മോഹനൻ, കെ.പി. പ്രേമൻ, അപ്പു.ടി, സി. കെ ഖാദർ, ശരത്, എം.പി. രാഘവൻ എന്നിവർ സംസാരിച്ചു.


ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ യൂണിറ്റ് സെക്രട്ടറി അശോകൻ സ്വാഗതവും, പ്രസിഡണ്ട് മജീദ് നന്ദിയും രേഖപ്പെടുത്തി.