Trending

നബിദിനം ആഘോഷിച്ചു.

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ദാറുസ്സലാം മദ്രസ്സ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനം ആഘോഷിച്ചു. പി. അബ്ദുസ്സലാം ഫൈസിയുടെ അദ്ധ്യക്ഷതയിൽ ടി.പി. മുഹ്സിൻ ഫൈസി ഉദ്ഘാടനം ചെയ്തു. പി സി. അബ്ദു റഹ് മാൻ ഹാജി പതാക ഉയർത്തി. 





എൻ.പി. മൊയ്തീൻ കുഞ്ഞി ഹാജി, ടി.പി.അജയൻ മാസ്റ്റർ, ഫൈസൽ മുസ്ല്യാർ, പി.കെ.സി എളേറ്റിൽ, എൻ കെ. മുഹമ്മദ് മുസ്ല്യാർ, പി.കെ മുഹമ്മദ് ഫൈസി, പി.ടി.കെ മരക്കാർ ഹാജി, കെ.കെ അബ്ദുറഹ് മാൻ ഹാജി,  എന്നിവർ സംസാരിച്ചു. 


മദ്രസ്സാ വിദ്യാർഥികളുടെ ദഫ് പ്രദർശനം, വിവിധ കലാ പരിപാടികൾ, അന്നദാനം എന്നിവയും സംഘടിപ്പിച്ചു.വി.സി. മുഹമ്മദ് ഹാജി സ്വാഗതവും,പി.സി. അബ്ദു റഹ് മാൻ ഹാജി നന്ദിയും പറഞ്ഞു.

പ്രവാചക സ്മരണയിൽ   നബിദിനം

അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാഘോഷം മസ്ജിദുകളും മദ്രസകളും കേന്ദ്രീകരിച്ച്  വർണാഭമാക്കി. മിക്കയിടത്തെ പളളികളും കൊടിതോരണ വൈദ്യുത ദീപാലംകൃത ശോഭയിൽ വിളങ്ങുന്നു. 


മഹല്ലുകളിൽ ഘോഷയാത്രകൾ നടത്തി. മുതിർന്ന അംഗങ്ങൾ മുതൽ ചെറിയ കുട്ടികൾ വരെ ഘോഷയാത്രയിൽ അണിനിരന്നു. നബിയുടെ മദ്ഹ് ഗാനങ്ങൾ പാടി ദഫ്മുട്ടിന്റെയും മറ്റും മേമ്പൊടിയോടെ നടന്ന ഘോഷയാത്രക്ക് വിവിധയിടങ്ങളിൽ സ്വീകരണവുമേർപ്പെടുത്തിയിരുന്നു.ഘോഷയാത്ര സഞ്ചരിക്കുന്ന
വഴികളിലുടനീളം ജാതിമത വ്യത്യാസമില്ലാതെ ആളുകൾ കാഴ്ചക്കാരായെത്തിയത്. പതിവ് ഘോഷയാത്രയുടെ മാറ്റ് വർധിപ്പിച്ചു.
 

ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. നബിദിനം അഥവാ മീലാദുന്നബി. മീലാദ്, മൗലീദ് എന്ന വാക്കിന്റെ അർത്ഥം ജന്മ നാൾ എന്നാണ്, മീലാദുനബി , മീലാദ് ശരീഫ്, ഈദ് മീലാദ് എന്നൊക്കെയുള്ള വിശേഷണങ്ങൾ പ്രവാചകൻ മുഹമ്മദിന്റെ ജന്മ നാളിനെയും ആഘോഷങ്ങളെയും സൂചിപ്പിക്കുന്നവയാണ്. 

നബിദിനം എന്ന പേരിലാണ് ഈ ദിവസം കേരളത്തിൽ അറിയപ്പെടുന്നത്. റബീഉല്‍ അവ്വല്‍ മാസം അവസാനിക്കുന്നത് വരെ കേരളത്തില്‍ വിവിധ മുസ്‍ലിം സംഘടനകളുടെ നേതൃത്വത്തിൽ മീലാദ് പരിപാടികള്‍ തുടരും. 

വിവാഹത്തിന് തടസ്സം ആകാതിരിക്കാൻ നബിദിനാഘോഷ പരിപാടികൾ മാറ്റിവെച്ച്  പള്ളി കമ്മിറ്റി

പാലേരി: ഹൈന്ദവ വിവാഹം കേമമാക്കാൻ നബിദിനാഘോഷ പരിപാടികൾ മാറ്റിവെച്ച് പള്ളി കമ്മിറ്റി. കോഴിക്കോട് പാലേരിയിലെ ഇടിവെട്ടിയിൽ പള്ളിക്കമ്മിറ്റിയാണ് പള്ളിയുടെ തൊട്ടടുത്തുള്ള വീട്ടിലെ വിവാഹ ചടങ്ങുകൾക്ക് തടസ്സമാകാതിരിക്കാൻ നബിദിനാഘോഷം മാറ്റിവെച്ചത്. എല്ലാ വർഷവും  കെങ്കേമമായി നടത്താറുള്ള നബി ദിന ആഘോഷം ഒരാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ് പേരാമ്പ്ര പാലേരിയിലെ ഇടിവെട്ടിയിൽ പള്ളിക്കമ്മിറ്റി.

പള്ളിക്ക് തൊട്ടടുത്ത് താമസിക്കുന്ന കെളച്ചപറമ്പിൽ നാരായണൻ നമ്പ്യാരുടേയും അനിതയുടേയും മകൾ പ്രത്യൂഷയുടേയും കന്നാട്ടി സ്വദേശി ബിനുരാജിന്‍റേയും വിവാഹ ആഘോഷങ്ങൾക്ക് തടസ്സമാകാതിരിക്കാനാണ് മഹല്ല് കമ്മിറ്റി നബിദിനാഘോഷം മാറ്റിയത്. മകളുടെ വിവാഹ ചടങ്ങുകൾ കേമമാക്കി നടത്താൻ പള്ളിക്കമ്മിറ്റി ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ ഏറെ സന്തോഷത്തിലാണ് പ്രത്യുഷയുടെ കുടുംബം.
 

ആഘോഷ പരിപാടികൾ മാറ്റിവെച്ചന്ന് മാത്രമല്ല വിവാഹ വീട്ടിലേക്ക് വേണ്ട സഹായങ്ങൾ ചെയ്യാനും മഹല്ല് കമ്മിറ്റി അംഗങ്ങൾ എത്തി. അടുത്ത ഞായാറാഴ്ച നബി ദിനം ആഘോഷിക്കാനാണ് ഇവരുടെ തീരുമാനം.

Previous Post Next Post
3/TECH/col-right