Trending

പൂനൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ ലോക ഉർദു ദിനാഘോഷപരിപാടികൾ നടത്തി.

പൂനൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ ലോക ഉർദു ദിനാഘോഷ പരിപാടികൾ നടത്തി. വിശ്വമഹാകവി ഡോ. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ജന്മവാർഷിക ദിനമായ നവംബർ ഒമ്പതിനാണ് ഇന്ത്യയിൽ ലോക ഉർദു ദിനം ആഘോഷിക്കുന്നത്.സ്കൂൾ പാരൻറിംഗ് ഹാളിൽ നടന്ന ചടങ്ങിൽ നൂർ ഉർദു ക്ലബ്ബ്   KUTA സംസ്ഥാന സെക്രട്ടറി സലാം മലയമ്മ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ ദിനാഘോഷ പരിപാടികൾ പി. പി അബ്ബാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
 

പി ടി എ പ്രസിഡണ്ട് എൻ അജിത് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഓഫീസിലേക്കുള്ള രാഷ്ട്രപിതാവിൻെറ ഛായാചിത്രം നൂർ ക്ലബ്ബ് അംഗങ്ങളിൽ നിന്ന് സ്കൂൾ പ്രിൻസിപ്പാൾ റെന്നി ജോർജ്ജ് ഏറ്റുവാങ്ങി. സബ്ജില്ലാ രചനാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ  ഉർദു പ്രതിഭകളെ പി.ടി.എ വൈസ് പ്രസിഡണ്ട് ഷുക്കൂർ ചാലിൽ ഉപഹാരം നൽകി അനുമോദിച്ചു. ഇഖ്ബാൽ ഉർദു ടാലന്റ് ടെസ്റ്റ് വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. 


ക്ളബ്   ഒരുക്കിയ 'ഉർദുവിലൂടെ 'എന്ന ഫോട്ടോ ചിത്രപ്രദർശനം ശ്രദ്ധേയമായി. സീനിയർ അസിസ്റ്റന്റ് പി. രാമചന്ദ്രൻ മാസ്റ്റർ, ജുഹൈനത്ത് ടീച്ചർ, മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  ശേഷം ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച ഗസലുകളും ഗാനങ്ങളും പരിപാടി സംഗീതസാന്ദ്രമാക്കി. ചടങ്ങിൽ വിനീഷ് ടി സ്വാഗതവും,ക്ലബ്ബ് കൺവീനർ ഫാത്തിമ റന വി.പി നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right