പൂനൂർ: പൂനൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു.ബാലുശ്ശേരി പോലീസ് സബ് ഇൻസ്പക്ടർ ഹാഷിം യോഗം ഉദ്ഘാടനം ചെയ്തു. 


പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സക്കീന, വാർഡ് മെമ്പർമാരായ എ.പി രാഘവൻ, സാജിത, പി.ടി.എ പ്രസിഡണ്ട് എൻ. അജിത് കുമാർ, വൈസ് പ്രസിഡണ്ട് ഷുക്കൂർ ചാലിൽ, പ്രിൻസിപ്പാൾ റെന്നി ജോർജ്, ഹെഡ്മാസ്റ്റർ  വി.വി.വിനോദ്, ഹെൽത്ത് ഇൻസ്പക്ടർ സജീവൻ, പി. രാമചന്ദ്രൻ, ഇ വി അബ്ബാസ് എന്നിവർ സംസാരിച്ചു.പി.ടി.എ എക്സിക്യുട്ടിവ് അംഗങ്ങളും അധ്യാപകരും, ആശാ വർക്കർമാരും യോഗത്തിൽ സംബന്ധിച്ചു. 

പ്രദേശത്ത് വളർന്നു വരുന്ന ലഹരി ഉപഭോഗത്തിനെതിരെയും ലൈസൻസില്ലാത്ത വിദ്യാർത്ഥികളുടെ ബൈക്ക് ഉപയോഗത്തിനെതിരെയും കർശന നടപടികൾ ഉണ്ടാവുമെന്ന് പോലീസും ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവർക്ക് യാതൊരു വിധ സഹായവും ലഭ്യമാക്കില്ല എന്ന് വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളും ഉറപ്പു നല്കി.