പൂനൂർ :തൃശൂർ  ആസ്ഥാനമായി  പ്രവർത്തിക്കുന്ന  സീതാറാം  ആയുർവേദിക്  ഫർമസിയുടെ  ഉന്നത തല  സംഘം  Dr. D. രാമനാഥന്റെ  നേതൃത്വത്തിൽ  ദേശീയ ആയുർവേദിക്  ഫാർമസി  സന്ദർശിച്ചു. 


ദേശീയ ആയുർവേദിക്  ഫാർമസിയിൽ  പുതുതായി  സ്ഥാപിച്ച  ഫുള്ളി  ഓട്ടോമാറ്റിക്  ലിക്വിഡ്  ലൈൻ,  സെൻട്രിഫ്യൂജ്  സെപ്പറേറ്റർ, പൗഡർ  ഫില്ലിംഗ്  മെഷീൻ  എന്നിവയുടെ  പ്രവർത്തനം  നേരിട്ട്  മനസ്സിലാക്കുന്നതിനാണ്  സംഘം  എത്തിയത്. 

സംഘത്തിന്  നേതൃത്വം  നൽകിയ  Dr. D. രാമനാഥൻ    സീതാറാം  ഫാർമസി മാനേജിങ് ഡയറക്ടറും, ആയുർവേദ  മെഡിസിൻ  മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ  സംസ്ഥാന  ജനറൽ  സെക്രട്ടറിയും, കേന്ദ്ര  ആയുഷ് ഡിപ്പാർട്മെന്റ്  ഉപദേശക  സമിതി  അംഗവുമാണ്.  

സംഘം ദേശീയ ആയുർവേദിക്  ഫാർമസി പ്രതിനിധികളായ എൻ  പി  മുഹമ്മദ്‌, സംശീർ, Dr. വേണുഗോപാൽ, Dr. അപർണ, ഖാലിദ്  ഫൈസൽ. അബ്ദുൽ  അസീസ്  എന്നിവരുമായി ചർച്ച  നടത്തി.