മഞ്ഞപ്പിത്ത ബാധിത പ്രദേശങ്ങളിൽ ബോധവത്കരണവുമായി:എം.ജെ.എച്.എസ്.എസിലെ ജെ.ആർ.സി യൂണിറ്റ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 5 November 2019

മഞ്ഞപ്പിത്ത ബാധിത പ്രദേശങ്ങളിൽ ബോധവത്കരണവുമായി:എം.ജെ.എച്.എസ്.എസിലെ ജെ.ആർ.സി യൂണിറ്റ്

എളേറ്റിൽ:എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എളേറ്റിൽ പി എച്ച് സി യുടെ സഹകരണത്തോടെ    ചളിക്കോട് പുതിയോട് മേഖലയിലെ മഞ്ഞപ്പിത്ത ബാധിത പ്രദേശങ്ങളിൽ വീടുകൾ കയറിയുള്ള ബോധവത്കരണം നടത്തി. 


രോഗ കാരണങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നിവ വിശദീകരിച്ചുകൊണ്ട് നൂറോളം വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തു. ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ ടീച്ചർ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം എസ് മുഹമ്മദ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. 


ഡോക്ടർ ഹൈഫ മൊയ്തീൻ കുട്ടികൾക്ക് മാർഗ നിർദേശം നൽകി. റാസി മുതുവാട്ടുശ്ശേരി, എച് ഐ ഷുക്കൂർ, റഫീഖ് കെ കെ, ബഷീർ, ബാസിം ചളിക്കോട്, ഫാത്തിമത്‌സുഹറ, മെഹ്ജബിൻ എന്നിവർ ഗൃഹ സമ്പർക്കത്തിന് നേതൃത്വം നൽകി.

No comments:

Post a Comment

Post Bottom Ad

Nature