Trending

അൽബിർ അധ്യാപിക അവാർഡിന് അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിച്ചു വരുന്ന അൽബിർ സ്കൂളുകളിൽ അധ്യാപികമാരായി സേവനമനുഷ്ഠിക്കുന്നവരിൽ നിന്ന് അവാർഡിന് അപേക്ഷ ക്ഷണിച്ചു.അൽബിർ ടീച്ചർ ട്രെയിനിങ്ങ് കഴിഞ്ഞ് ചുരുങ്ങിയത് രണ്ട് വർഷം സർവീസ് പൂർത്തീകരിച്ച ഇപ്പോൾ സർവീസിൽ തുടരുന്ന അധ്യാപികമാർക്ക്  അപേക്ഷിക്കാവുന്നതാണ്.മെൻറർ ഓഫ് ദി ഇയർ, ബെസ്റ്റ്മെൻറർ, ബെസ്റ്റ് പെർഫോർമൻസ് എന്നിങ്ങനെയാണ് അവാർഡ് നൽകുന്നത്.


അപേക്ഷാ ഫോറം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സ്ഥാപന കോഡിനേറ്ററുടെ ഒപ്പോടുകൂടി നവംബർ 20 ന് 5 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം തപാലിൽ കോഴിക്കോട് പുതിയങ്ങാടി വരക്കലിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിലേക്ക് അയയ്ക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

 ജഡ്ജ്മെന്റ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപികമാർക്ക് 2020 ജനവരി മാസം നടക്കുന്ന മേഖലാ ഫെസ്റ്റുകളിൽ വച്ച് അവാർഡുകളും പ്രശംസാപത്രവും വിതരണം ചെയ്യുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 04952391517,9061559827

AD, Albirr, Kerala
Coordinator, Albirr Kerala
Previous Post Next Post
3/TECH/col-right