സ്വപ്ന സാക്ഷാത്കാരത്തിൽ മടവൂർ എ യു പി സ്കൂളും,അമ്മമാരും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 4 November 2019

സ്വപ്ന സാക്ഷാത്കാരത്തിൽ മടവൂർ എ യു പി സ്കൂളും,അമ്മമാരും

മടവൂർ : മടവൂർ എ യു പി സ്കൂളിന്റെ സ്വപ്നമായിരുന്നു 'അമ്മയ്ക്കൊരു തൊഴിൽ ' പദ്ധതി. തൊഴിൽ പരിശീലനം  പൂർത്തിയാക്കിയ അമ്മമാരുടെ ആദ്യ ബാച്ചിന്റെ കോൺവെക്കേഷൻ   പൗഡമായ ചടങ്ങേടെ സമാപിച്ചു.ജൂലൈ മാസത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ആദ്യ ബാച്ചാണ് വിവിധ തൊഴിൽ നൈപുണ്യം നേടി പുറത്തിറങ്ങുന്നത്.
 


വർണാഭമായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പി ടി എ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷ വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എം എ ഗഫൂർ മാസ്റ്റർ, വി ഷക്കീല ടീച്ചർ ,വാർഡ് മെമ്പർ സാബിറ മൊടയാനി,എസ് എസ് ജി ചെയർമാൻ അഹ്മദ് ശബീർ ,സ്കൂൾ പ്രധാനധ്യാപകൻ അബ്ദുൽ അസീസ് , എം പി രാജേഷ്,പ്രോഗ്രാം കൺവീനർ മൈമൂന എന്നിവർ സംസാരിച്ചു.


ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു അമ്മമാർക്കുള്ള തൊഴിൽ പരിശീലനം. വിദ്യാർത്ഥികളോടൊപ്പം  സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യത്തോടെ നാല് മാസം നീണ്ടുനിന്ന  പരിശീലനമാണ് അവർക്ക് ഏർപ്പെടുത്തിയിരുന്നത്. ഒഴിവ് ദിനങ്ങളെ അധ്യാപകരും രക്ഷിതാക്കളും പ്രവൃത്തി ദിനങ്ങളാക്കി മാറ്റിയപ്പോൾ ജില്ലയ്ക്ക് തന്നെ മാതൃകയായ പ്രവർത്തനമായി മാറി. ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിലൂടെ സ്ത്രീകളുടെ സ്വയം തൊഴിലിനെ കുടിൽ വ്യവസായമായി മാറ്റുകയും അത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു മുതൽക്കൂട്ടാകുമെന്ന് മുക്കം മുഹമ്മദ് അഭിപ്രായപ്പെട്ടു.

അമ്മമാരുടെ ഉൽപ്പന്ന പ്രദർശനം ചടങ്ങിന് മാറ്റുകൂട്ടി .അമ്മമാർ നിർമിച്ച വസ്ത്രങ്ങൾ യൂണിഫോമുകൾ ,ക്രാഫ്റ്റിംഗ് ,സോപ്പ്, ഡിറ്റർജെന്റ് തുടങ്ങിയ മേഖലയിലെ വ്യത്യസ്ത ഉൽപ്പന്നങ്ങൾ പ്രദർശനത്തിന് എത്തിച്ചിരുന്നു .

No comments:

Post a Comment

Post Bottom Ad

Nature