കോട്ട് ധാരിയുടെ ആക്രമണം: സ്ത്രീക്ക് പരുക്ക്.നാട്ടുകാർ ആശങ്കയിൽ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 4 November 2019

കോട്ട് ധാരിയുടെ ആക്രമണം: സ്ത്രീക്ക് പരുക്ക്.നാട്ടുകാർ ആശങ്കയിൽ

ബാലുശ്ശേരി: അജ്ഞാതനായ കോട്ട് ധാരിയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്കേറ്റു. കിനാലൂർ എസ്റ്റേറ്റ് വ്യവസായ വികസന കേന്ദ്രത്തിനു സമീപത്തെ വീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച  രാവിലെ ആറു മണിയോടെയാണ് സംഭവം.


പുലർച്ചെ കുട്ടികൾക്ക് ഭക്ഷണമുണ്ടാക്കാൻ അടുക്കള ഭാഗത്തെത്തിയ യുവതിയെ കോട്ട് ധരിച്ചെത്തിയ യുവാവ് പൊടുന്നനെ ബലമായി പിടിച്ച് ആക്രമിക്കുകയും ഉറക്കെ നിലവിളിച്ചപ്പോൾ വായ് പൊത്തിപ്പിടിച്ച് മുഖത്ത് പരുക്കേൽപ്പിക്കുകയും ചെയ്തു. നിലവിളി കേട്ട് പരിസരവാസികൾ ഓടിക്കൂടിയപ്പോഴേക്കും അജ്ഞാതൻ കടന്നുകളഞ്ഞു. 


പരുക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. യുവതിയുടെ പരാതിയിൽ കേസ്സെടുത്ത ബാലുശ്ശേരി പോലീസ് സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു അന്വേഷണമാരംഭിച്ചു. 

സമാനമായി കോട്ട് ധരിച്ച ഒരു യുവാവ് കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ 11 ഓടെ കിനാലൂർ ഏഴുകണ്ടിയിലെ മറ്റൊരു വീട്ടിലെത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. പ്രായമായ സ്ത്രീ മാത്രമുള്ള ഈ വീട്ടിൽ നിന്ന് കൊച്ചുമകന് പരുക്ക് പറ്റിയിട്ടുണ്ടെന്നും വേഗം ആശുപത്രിയിലെത്തണമെന്നും വാതിൽ തുറക്കണമെന്നും യുവാവ് പറഞ്ഞത്രെ. 

എന്നാൽ വാതിൽ തുറക്കാൻ കൂട്ടാക്കാതിരുന്ന സ്ത്രി സമീപത്തെ വീട്ടിലേക്ക് ഓടി നിലവിളിച്ചതായും അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും അജ്ഞാതൻ രക്ഷപ്പെടുകയായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.

രണ്ടാഴ്ച മുൻപ് ആളില്ലാത്ത വീടുകളിൽ CC എന്ന ഒരു എഴുത്ത് വാതിലുകളിലും,ചാനലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ജനങ്ങൾ അത് കാര്യമാക്കിയിരുന്നില്ല.തുടർച്ചയായ രണ്ട് ദിവസങ്ങളിലെ ഈ സംഭവങ്ങളോടെ നാട്ടുകാർ ആശങ്കയിലാണ്.

No comments:

Post a Comment

Post Bottom Ad

Nature