Trending

ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

മടവൂർ :ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ഗാന്ധിദർശൻ  ക്ലബ്ബ് ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സദസ്സ് ചലച്ചിത്ര ഗാന രചയിതാവ് ശ്രീ രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു.ഗാന്ധിയെ വിസ്മരിച്ചതാണ് നാം ഇന്ന് നേരിടുന്ന എല്ലാ വിപത്തിനും കാരണം എന്ന് രമേഷ് കാവിൽ അഭിപ്രായപ്പട്ടു.


യോഗത്തിൻ  പ്രധാന അദ്ധ്യാപകൻ ശ്രി .ടി. പ്രകാശൻ  മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു വി.വിജയൻ മാസ്റ്റർ, ടി പി മുഹമ്മദ് അഷ്റഫ്, വി.മുഹമ്മദ് ബഷീർ, ശാന്തകുമാർ കെ, അബ്ദുൾ ലത്തീഫ്, എൻ .ഷാജി, അഷ്റഫ് എൻ.കെ,ഷാജു .പി.കൃഷണൻ,സീനത്ത്.ടി, ഹണിമോൾ.പി.ടി,എന്നിവർ സംസാരിച്ചു.

ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ഗാന്ധിദർശൻ വിദ്യാർതികൾ ഒരുക്കിയ ഗീതാഞ്ജലിയും അരങ്ങേറി
Previous Post Next Post
3/TECH/col-right