കാക്കൂർ: കോഴിക്കോട് ചേളന്നൂർ 8/4 ൽ ആണ് കുഞ്ഞിനെ കിണറ്റിൽ മരിച്ചു കിടക്കുന്ന രീതിയിൽ കണ്ടത്. സംഭവത്തിൽ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുപ്പൂർ സ്വദേശി ധനലക്ഷ്മിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചേളന്നൂർ 8/4ൽ വളയനംകണ്ടി റോഡിൽ കാവുംപുറത്ത് വാടകക്ക് താമസിക്കുകയാണ് യുവതി.
 

വീട്ടുമുറ്റത്തെ പതിനഞ്ചടി താഴ്ചയുള്ള കിണറിലാണ് മകൻ റിഷിധിനെ ധനലക്ഷ്മി എറിഞ്ഞുകൊന്നത്. യുവതി തന്നെയാണ് കുട്ടി കിണറിലുണ്ടെന്ന് പറഞ്ഞത്. പർദയിട്ട രണ്ട് പേര് വന്ന് തന്നെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം സ്വർണം തട്ടിയെടുത്ത് കുട്ടിയെ കിണറ്റിലെറിഞ്ഞുവെന്നായിരുന്നു യുവതി നാട്ടുകാരോട് പറഞ്ഞത്.കൊല്ലപ്പെട്ട മകൻ റിഷിദ്‌ ഫയർ ഫോഴ്‌സ് അംഗങ്ങളെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ധനലക്ഷ്മിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവർ കുറ്റം സമ്മതിച്ചത്. കുടുംബ വഴക്ക് ആണ് കാരണം എന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. 

ഭർത്താവ് പ്രവീണും പ്രവീണിന്റെ മാതാപിതാക്കൾക്കുമൊപ്പമാണ് യുവതി ഇവിടെ താമസിക്കുന്നത്. പ്രവീൺ ജോലി ആവശ്യാർഥം വയനാട്ടിൽ പോയതായിരുന്നു. കാക്കൂർ പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ റിമാൻഡ് ചെയ്തു.