Trending

റോഡിൽ കോഴി മാലിന്യം തള്ളിയ സംഭവം നാടകമോ?

പൂനൂർ : ഉണ്ണികളും, താമരശ്ശേരി, കിഴക്കോത്ത്, ഗ്രാമപഞ്ചായത്തുകളുടെയും കൊടുവള്ളി മുൻസിപ്പാലിറ്റിയുടെ  പരിധിയിൽ വരുന്ന   പൂനൂർ, തച്ചംപൊയിൽ, ഈർപ്പോണ, വാടിക്കൽ,കത്തറമ്മൽ ,എളേറ്റിൽ വട്ടോളി തുടങ്ങിയ സ്ഥലങ്ങളിൽ  കഴിഞ്ഞദിവസം റോഡിൽ കോഴിവേസ്റ്റ് തള്ളിയ സംഭവം വൻ വിവാദമായിരുന്നു.എന്നാൽ ഈ സംഭവത്തിന് പിറകിൽ അമ്പായത്തോട്ടിൽ പുതുതായി പ്രവർത്തനമാരംഭിച്ച ആധുനിക രീതിയിലുള്ള വൻകിട കോഴിമാലിന്യ സംസ്കരണ  കമ്പനിയുടെ  പങ്കുണ്ടെന്ന സംശയം വ്യാപകമായി ഉയർന്നിട്ടുണ്ട്. ഇത് ബലപ്പെടുത്തുന്ന ചില പ്രവർത്തനങ്ങളാണ് തുടർന്നു നടന്നു കൊണ്ടിരിക്കുന്നത്. 


കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട്  പ്രവർത്തിക്കുന്ന ആധുനിക രീതിയിലുള്ള   വൻകിട കോഴി മാലിന്യ സംസ്കരണ പ്ലാൻറ് കമ്പനിയുടെ പങ്കാണ് സം ശയിക്കുന്നത്.മാലിന്യം റോഡിൽ തള്ളിയ യഥാർത്ഥ പ്രതികളെയോ വാഹനത്തെയോ ഇതുവരെ തിരിച്ചറിയുകയോ കണ്ടെത്തുകയോ ചെയ്യാൻ  ഗ്രാമ പഞ്ചായത്ത് അധികൃതർക്കോ പോലീസിനോ സാധിച്ചിട്ടില്ല.

മാലിന്യം തള്ളിയ   സാമൂഹ്യ ദ്രോഹികളെ വ്യക്തമായ അന്വേഷണത്തിലൂടെ കണ്ടെത്തുന്നതിനു പകരം മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്ന മറ്റൊരു ചെറുകിട സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചുകൊണ്ട് നേരത്തെ സൂചിപ്പിച്ച  അമ്പായത്തോട്ടിലെ വൻകിട മാലിന്യ സംസ്കരണ കമ്പനിക്ക് മേഖലയിൽ സ്വാധീനമുറപ്പിക്കാനുള്ള നീക്കമാണത്രെ ചില ഗ്രാമ പഞ്ചായത്തു അധികൃതരുടെ ഒത്താശയോടെ നടക്കുന്നത്.

ഈ വൻകിട കമ്പനി പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചെറിയതോതിൽ ഈ പ്രദേശങ്ങളിൽനിന്നുള്ള  കോഴി കച്ചവടക്കാരിൽ നിന്നും മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്ന ചെറിയ സ്ഥാപനം ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്. ഈ സ്ഥാപനം തകർക്കാനുള്ള നീക്കമാണത്രെ മാലിന്യം റോഡിൽ തളളിയ സംഭവത്തിനു പിന്നിലുള്ളത്. ഈ സ്ഥാപനത്തിനെതിരെ ജനരോഷം ഉയർത്തി നടപടി സ്വീകരിച്ചു,പ്രവർത്തനം അവസാനിപ്പിക്കുന്നതിനു വേണ്ടി   അമ്പായത്തോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വൻകിട സ്ഥാപനം ഒരുക്കിയ നാടകമാണ് കഴിഞ്ഞ ദിവസം റോഡിൽ മാലിന്യം തള്ളിയ സംഭവത്തിലുടെ അരങ്ങേറിയത്.ഇതിന് പിറകിൽ ചില ഗ്രാമ പഞ്ചായത്ത്  അധികൃതർക്ക് പങ്കുണ്ടത്രെ.

താമരശ്ശേരി പഞ്ചായത്തിലെ   കോഴി കച്ചവടക്കാരുടെ മീറ്റിംഗ് താമരശ്ശേരി ഗ്രാമപഞ്ചായത്ത്  അടിയന്തരമായി വിളിച്ചുചേർത്തതിലും ദുരൂഹതയുണ്ട് .
ഇന്ന് ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിൽ വച്ച് കോഴി കച്ചവടം നടത്തുന്ന വ്യാപാരികളോട് ഗ്രാമപഞ്ചായത്ത് അധികൃതർ കർശനമായി നിർദേശിച്ചത്  ഇനിമുതൽ കോഴി മാലിന്യങ്ങൾ അമ്പായത്തോട്ടിലെ സ്വകാര്യ സ്ഥാപനത്തിന് മാത്രം നൽകണമെന്നാണ ത്രെ.
അല്ലാത്തപക്ഷം കച്ചവട സ്ഥാപനത്തിന് ലൈസൻസ് നൽകില്ലെന്നും  കച്ചവടക്കാർക്ക് മുന്നറിയിപ്പ് നൽകിയുണ്ടത്രെ. അമ്പായത്തോട്ടിലെ സ്വകാര്യസ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന ലൈസൻസ് ഉള്ളവർക്ക് മാത്രമേ പഞ്ചായത്ത് ലൈസൻസ് അനുവദിക്കുകയുള്ളൂ എന്ന്  യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അധികൃതർ പറഞ്ഞിട്ടുണ്ടത്രെ.

ഇത് വൻകിട മാലിന്യസംസ്കരണ  കമ്പനിയുമായുള്ള ഗ്രാമ പഞ്ചായത്തധികൃതരുടെ ഒത്തുകളിയാണെന്ന് നാട്ടുകാർ സംശയിക്കുന്നു.  അമ്പായത്തോട്ടിലെ ഈ സ്ഥാപനം സർക്കാർ സ്ഥാപനം ആണെന്നും  ഇവർക്ക് തന്നെ കോഴി മാലിന്യം   നൽകണമെന്ന് സർക്കാർ ഉത്തരവ് ഉണ്ടെന്നും പറഞ്  വ്യാപാരികളെ ഗ്രാമ പഞ്ചായത്ത് അധിതൃതർ  തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.ഇതിനു പിറകിൽ വൻ അഴിമതിയുണ്ടെന്ന് സംസാരമാണ് പരക്കെ ഉയർന്നു കേൾക്കുന്നത്.

കോഴി മാലിന്യം റോഡിൽ തളളിയ സംഭവത്തിലെ യഥാർത്ഥ പ്രതികളെ ഉടൻ കണ്ടെത്തണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.
Previous Post Next Post
3/TECH/col-right