കേരളപ്പിറവി ദിനത്തിൽ അമ്മമാർ സ്വയം തൊഴിലിലേക്ക് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 1 November 2019

കേരളപ്പിറവി ദിനത്തിൽ അമ്മമാർ സ്വയം തൊഴിലിലേക്ക്

മടവൂർ :അക്കാദമിക മികവിനൊപ്പം തൊഴിൽ സാക്ഷരത ഉന്നംവെച്ച് മടവൂർ എ.യു.പി.സ്കൂൾ നടത്തുന്ന തനതു പ്രവർത്തനമായ 'അമ്മയ്ക്കൊരു തൊഴിൽ ' പദ്ധതി പൂർണതയിൽ എത്തിയിരിക്കുകയാണ്.തെരഞ്ഞെടുത്ത 50 അമ്മമാരെ തൊഴിൽ പരിശീലിപ്പിച്ചു സ്വയംപര്യാപ്തതയെത്തിക്കുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം .ചുരിദാർ, കുട,ഡിറ്റർജന്റ്, സോപ്പ് ,പേപ്പർ ക്രാഫ്റ്റ് ,പെയിന്റിംഗ്, ഐ ടി എന്നീ മേഖലകളിലാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത് .പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ച് കേരളപ്പിറവി ദിനത്തിൽ പുറത്തിറങ്ങുകയാണ്.
 

വിദ്യാലയവും രക്ഷിതാക്കളും തമ്മിലുള്ള അകലം കുറക്കുന്ന ഈപരിപാടിയിലൂടെ അക്കാദമിക മേഖലയിൽ വിദ്യാർത്ഥികളെ സഹായിക്കാൻ അവർക്ക് സാധിക്കുന്നു .വീട്ടമ്മമാരുടെ ഒഴിവുസമയങ്ങൾ ഉപയോഗിച്ചു നിത്യ വരുമാനത്തിന് താങ്ങായി മാറാൻ ഈ പദ്ധതിയിലൂടെ സാധിച്ചു .വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും യൂണിഫോം  തയ്ക്കാൻ  രക്ഷിതാക്കളെ തന്നെ പ്രാപ്തരാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിന്റെ തുടർ പ്രവർത്തനമായി ഒരു തയ്യൽ യൂണിറ്റ് സ്ഥാപിക്കുകയാണ് .അതിനോടൊപ്പം മറ്റു തൊഴിൽമേഖലയിൽ വൈദഗ്ദ്യം നൽകാൻ മുൻകൈയെടുത്ത പി ടി എ യുടെയും അധ്യാപകരുടെയും പ്രവർത്തനത്തിൽ രക്ഷിതാക്കൾ വളരെ സന്തോഷത്തിലാണ്.


കേരളപ്പിറവി ദിനത്തിൽ അമ്മമാർ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും പരിശീലനം നേടിയ അമ്മമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇന്ന്  ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എം എ ഗഫൂർ മാസ്റ്റർ, വി ഷക്കീല ടീച്ചർ  ,വാർഡ് മെമ്പർ സാബിറ മൊടയാനി, ബി പി ഒ മെഹറലി, അബൂബക്കർ കുണ്ടായി ,സുഹൈൽ ,സ്കൂൾ പി ടി എ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർ ,സ്കൂൾ പ്രധാനധ്യാപകൻ അബ്ദുൽ അസീസ്,  എ പി രാജേഷ്, തുടങ്ങിയവർ പങ്കെടുക്കും.

No comments:

Post a Comment

Post Bottom Ad

Nature