Trending

ഐ. എൻ. എൽ. കിഴക്കോത്ത് പഞ്ചായത്ത്‌ കൺവെൻഷൻ

കൊടുവള്ളി:2019 ഒക്ടോബർ 31നു കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക്  "പൗരാവകാശം  ആരുടെയും ഔദാര്യമല്ല - അവകാശമാണ്" എന്ന പ്രമേയം ഉയർത്തി പിടിച്ച് കൊണ്ട് കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ - ദളിത്‌ വേട്ടക്കെതിരെ നടത്തുന്ന മാർച്ച്‌ വിജയിപ്പിക്കുന്നതിന് വേണ്ടി കിഴക്കോത്ത് പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനിച്ചു. 


സംസ്ഥാനത്തെ പതിനാല് ജില്ലകളിലും അന്ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ധർണ്ണകൾ സംഘടിപ്പിക്കുന്നു.കൺവെൻഷൻ ഐ. എൻ. എൽ. സംസ്ഥാന സെക്രട്ടറി നാസർകോയതങ്ങൾ ഉദ്ഘാടനം  ചെയ്തു. 

എം. സത്താർ മാസ്റ്റർ, എം. എസ്. മുഹമ്മദ്‌, സി. പോക്കർ മാസ്റ്റർ, വഹാബ് മണ്ണിൽക്കടവ്, ഒ. പി. റഷീദ്, സക്കറിയ എളേറ്റിൽ, സലീം  കളരിക്കൽ, എൻ സി. അസീസ്, പി. സി. അബൂബക്കർ, സി. കെ. സലീം  തുടങിയവർ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right