Trending

ചക്കാലക്കൽ എച് .എസ്സ്.എസ്സ് ൽ ലഹരി വിരുദ്ധ ക്ലാസ് നടത്തി

മടവൂർ:ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ''ലഹരി ഉപയോഗം വ്യക്തിക്കും നാടിനുമാപത്ത് " എന്ന തലക്കെട്ടിൽ  ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിമുക്തി പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവാട്ട് ക്ലാസിന് നേതൃത്വം നൽകി. 


പ്രിൻസിപ്പാൾ എം.കെ. രാജി അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ക്ലബ്ബ്  കോ-ഓഡിനേറ്റർ സന്തോഷ് തോമസ്, മനോജ് കുമാർ , സുജ ജനാർദ്ദനൻ ,ജാബിർ കൊടുവള്ളി, സി. കെ. നംഷിദ്, അബ്ദുൽ ഹക്കീം തുടങ്ങിയവർ നേതൃത്വം നൽകി. 

എം. സിറാജുദീൻ സ്വാഗതവും, എം. പി. ഫാസിൽ നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right