Trending

നന്മ കോരങ്ങാട്:ഏഴാം വർഷത്തിലേക്ക്

താമരശ്ശേരി:താമരശ്ശേരിക്കടുത്ത്  കോരങ്ങാട് കേന്ദ്രമായി സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നന്മ ഏഴാം വാര്‍ഷികം ആഘോഷിക്കുന്നു.വാർഷിക സമ്മേളനവും മതപ്രഭാഷണവും 2019 ഡിസംബർ 23,24,25,26 തിയ്യതികളിൽ കോരങ്ങാട് വെച്ച് നടക്കും. 


23ന്  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.ഫിറോസ് കുന്നുംപറമ്പിൽ മുഖ്യാതിഥിയായിരിക്കും. ജലീൽ റഹ്മാനി മതപ്രഭാഷണം നടത്തും.

24ന് ഇപി അബൂബക്കർ ഖാസിമി മതപ്രഭാഷണം നടത്തും.


25ന് വിഎം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്യും സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തും

സമാപന ദിവസമായ  26ന് സി മോയിൻ കുട്ടി ഉദ്ഘാടനം ചെയ്യും. ഷമീർ ദാരിമി കൊല്ലം മതപ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

വാർഷിക സമ്മേളനത്തിനോട് അനുബന്ധിച്ച്  ആദ്യ ഫണ്ട് കരീം തേക്കുംതോട്ടത്തിൽ നിന്നും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഏറ്റു വാങ്ങി.

ചടങ്ങിൽ വിഎം ഉമ്മർ മാസ്റ്റർ, അഷ്റഫ് കോരങ്ങാട്, പിഎം സയ്യിദ് കോയ, അബ്ദുൽ മജീദ് ബാസിത്, കെവി അബ്ദുൽ അസീസ്, എപി സമദ്, എപി ഹബീബ് റഹ്മാൻ, പിഎസ് സുബിൻ, സക്കീർ ഹുസൈൻ, ടികെ ഹംസ, ടിവി ഷംസുദ്ദീൻ, ആസാദ് കാരാടി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right