മദ്ധ്യപ്രദേശിലെ വിദിഷയിൽ വെച്ച് നടക്കുന്ന ഇരുപതാമത് അന്താരാഷ്ട്ര ചിൽഡ്രൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഐ ഗേറ്റ് - ഗ്ലോബൽ വിസ് വിദ്യാർത്ഥികൾക്ക് അവസരം. 


വിദിഷ സാമ്രാട്ട് അശോക്  ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (SATI) ൽ വച്ച് നടക്കുന്ന ക്യാമ്പിൽ ഐ ഗേറ്റ് ഗ്ലോബൽ വിസ് വിദ്യാർത്ഥികളായ ഫാത്തിമ അജ് വ (GMUP സ്കൂൾ പൂനൂർ) മുഹമ്മദ് റിസിൻ (KEAMLP സ്കൂൾ കാന്തപുരം) ഫാത്തിമ ഫാദിയ, ഹാനിയ ഷെറിൻ (AMUP വലിയപറമ്പ്) ആയിഷ ഹെയ്ദാൻ, ഫാത്തിമ ഹനിൻ (ഗാഥ പബ്ലിക് സ്കൂൾ പൂനൂർ) ഇഷ ഫാത്തിമ (GMUPS എളേറ്റിൽ) എന്നിവർ പങ്കെടുക്കും. ഫസൽ വാരിസ്, Mrs.ഷെറീഫ, Mrs ഹഫ്സ, Mrs ഷെബിൻ എന്നിവരുടെ നേതൃത്വത്തിലാണ് ടീം പുറപ്പെടുന്നത്

2019 നവംബർ 5 മുതൽ 11 വരെ മധ്യപ്രദേശിലെ ഭോപ്പാലിനടുത്ത വിദിഷയിൽ വെച്ചാണ്  ഫെസ്റ്റിവൽ നടക്കുന്നത്. ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ യൂത്ത് പ്രൊജക്ടാണ് സംഘാടകർ.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമായി ആയിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിന് പ്രമുഖ ഗാന്ധിയനായിട്ടുള്ള ഡോ: എസ്. എൻ. സുബ്ബറാവുവാണ് നേതൃത്വം നൽകുന്നത്. ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് നവംബർ 3  ന് പുറപ്പെടും. യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെയും, ആഗ്ര, ഡൽഹി എന്നിവിടങ്ങളിലെയും ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കും.

3 ന് കോഴിക്കോട് നടക്കുന്ന യാത്രയയപ്പ് പരിപാടിയിൽ നാഷണൽ യൂത്ത് പ്രൊജക്ട് ദേശീയ സെക്രട്ടറി കാരയിൽ സുകുമാരൻ, CKAഷമീർ ബാവ, അബ്ദുൽ ഷുക്കൂർ എ, പി.കെ മനോജ് കുമാർ സംബന്ധിക്കും.