Trending

കേരളോത്സവം 2019:വോളിബോൾ മത്സരത്തിൽ എക്ലാറ്റ് എളേറ്റിലിന് കിരീടം

എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്ത് "കേരളോത്സവം 2019" എളേറ്റിൽ എക്ലാറ്റ് മിനിസ്റ്റേഡിയത്തിൽ വെച്ച് നടന്ന വോളിബോൾ ഫൈനൽ മത്സരത്തിൽ നീണ്ട മൂന്ന് സെറ്റിൽ (23:25,26: 24,28:26) ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് വെറ്ററൻസ് ചളിക്കോടിനെ പരാജയപ്പെടുത്തിയാണ് എക്ലാറ്റ് എളേറ്റിൽ കിരീടം ചൂടിയത്.

എക്ലാറ്റ് എളേറ്റിൽ ടീം 



കളിയിലെ മികച്ച താരമായി വെറ്ററൻസ് ചളിക്കോടിലെ മുസ്തഫ എം പി യേയും,മികച്ച സെറ്റർ ആയി തമ്മീസ് നേയും ലിബറോ ആയി എക്ലാറ്റിലെ ഇർഫാനെയും തിരഞ്ഞെടുത്തു.വിജയികൾക്കുള്ള ട്രോഫികൾ പഞ്ചായത്ത് പ്രസിഡണ്ട് ഉസ്സയിൽ മാസ്റ്റർ വിതരണം ചെയ്തു
Previous Post Next Post
3/TECH/col-right