Trending

വാളയാര്‍ നീതി നിഷേധം: കൊണ്ടോട്ടിയില്‍ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു.

കൊണ്ടോട്ടി: വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിച്ച പിണറായി സര്‍ക്കാറിനെതിരെ കേരളമാകെ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കൊണ്ടോട്ടിയില്‍ മെഴുക് തിരി കത്തിച്ചു പ്രതിഷേധിച്ചു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡന്‍റ് വിവി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.മുന്‍ ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍MLA, കെ പി സി സി സെക്രട്ടറി കെ പി എ മജീദ്, ജില്ലാ കോണ്‍ഗ്രസ്  ജനറല്‍ സെക്രട്ടറിമാരായ അജീഷ് എടേലത്ത്,അസീസ് ചീരാന്‍തൊടി,  ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് അബ്ദുല്‍ അലി മാസ്റ്റര്‍, കൊണ്ടോട്ടി മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ കെ റഫീഖ്, ഏ.കെ അബ്ദു റഹ്മാന്‍,ഡോ യു കെ അഭിലാഷ്,പാര്‍ലമെന്‍റ് യുത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് റിയാസ് മുക്കോളി,
ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ റഹ്മത്തുല്ല കൊണ്ടോട്ടി,കുഞ്ഞിമുഹമ്മദാജി തുടങ്ങിയവര്‍ പങ്കെടുത്തു.

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി വേണം, യുഡിഫ്  പ്രതിഷേധ ജ്വാല ഇന്ന് വൈകുന്നേരം ഈങ്ങാപ്പുഴയില്‍

ഈങ്ങാപുഴ:വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പുതുപ്പാടി യുഡിഫ് കമ്മിറ്റി ഈങ്ങാപ്പുഴയില്‍ ഇന്ന് (28 -10 -2019) വൈകുന്നേരം 6.30 ന് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു.  പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളി വിട്ട പ്രതികളായവർക്ക് വേണ്ടി പോലീസ് ഒത്തുകളിച്ചതിനാല്‍ പ്രതികളെ സെഷന്‍ കോടതി വെറുതേ വിട്ടിരുന്നു. ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നു വരേണ്ടതാണെന്നും പുതുപ്പാടിയിലെ മുഴുവന്‍ മനുഷ്യ സ്നേഹികളും ഈ പ്രതിഷേധത്തില്‍ അണി ചേരണമെന്നും പുതുപ്പാടി യുഡിഫ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.


വാളയാര്‍ കേസ്: പ്രദേശവാസികളല്ലാത്തവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പെടുത്തി- പൊലിസിനെതിരെ പെണ്‍കുട്ടികളുടെ അമ്മ
 

വാളയാര്‍: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തിന്റെ കേസൊതുക്കി തീര്‍ക്കാന്‍ പൊലിസും കളിച്ചതായി കുട്ടികളുടെ അമ്മ. പ്രദേശവാസികളല്ലാത്ത ആളുകളെ പൊലിസ് സാക്ഷി പട്ടികയില്‍ ഉള്‍പെടുത്തിയെന്ന് സംശയിക്കുന്നതായി അവര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ മരിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന പലരും കേസില്‍ സാക്ഷികള്‍ അല്ല. അതേസമയം സാക്ഷികള്‍ ആരൊക്കെയെന്ന് വെളിപ്പെടുത്താന്‍ പൊലിസ് തയാറായില്ല. ചോദിക്കുമ്പോഴെല്ലാം പൊലിസ് ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.

പ്രോസിക്യൂഷനും പ്രതികള്‍ക്കുവേണ്ടി ഒത്തുകളിച്ചതായി അവര്‍ ആരോപിച്ചു. വിസ്താര സമയങ്ങളില്‍ മാത്രമാണ് പ്രോസിക്യൂട്ടറെ കാണുന്നത്. മൊഴി നല്‍കേണ്ടത് എങ്ങനെയെന്ന് പ്രോസിക്യൂട്ടര്‍ നേരത്തെ പറഞ്ഞു തന്നില്ല. പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചപ്പോഴും പ്രോസിക്യൂട്ടര്‍ മൗനം പാലിച്ചതായും പെണ്‍കുട്ടിയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

അതിനിടെ സാക്ഷിവിസ്താരത്തിലെ അപാകത ചൂണ്ടിക്കാട്ടി അഞ്ചാംസാക്ഷിയായ അബ്ബാസും രംഗത്തെത്തി. എത്ര ആവശ്യപ്പെട്ടിട്ടും തന്നെ വിസ്തരിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. രണ്ടാമത്തെ പെണ്‍കുട്ടിയുടേത് ആത്മഹത്യ ആകാനിടയില്ലെന്നും അബ്ബാസ് സ്വകാര്യചാനലിനോട് പറഞ്ഞു. 


കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണം. 2017 ജനുവരി 13നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാര്‍ച്ച്4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. 


വാളയാര്‍ കേസ് അട്ടിമറിച്ചെന്ന് പ്രതിപക്ഷം: സിബിഐ അന്വേഷണമോ പുനരന്വേഷണമോ നടത്താമെന്ന്‌ മുഖ്യമന്ത്രി
 

തിരുവനന്തപുരം: വാളയാർ പീഡനക്കേസിൽ പുനരന്വേഷണമോ സിബിഐ അന്വേഷണമോ ഏതാണ് വേണ്ടതെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ മനുഷ്യത്വപരമായ സമീപനമുണ്ടാകും. സംഭവവു മായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറു പടി പറയുകയായിരുന്നു മുഖ്യമന്ത്രി. പാലക്കാട് എംഎൽഎ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകി യത്.

എന്നാൽ സിബിഐ അന്വേഷണം ഇപ്പോൾ തന്നെ പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തിയില്ലെന്നും കാണിച്ച് പ്രതി പക്ഷം സഭാ നടുത്തളത്തിലിറങ്ങി പ്രതിഷേധി ച്ചു. മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ പ്രതിപക്ഷ പ്രതിഷേധം തുടർന്നതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ അറിയിച്ചു. കേസിൽ ഒരു ചുക്കും നടത്താൻ സർക്കാരിന് കഴിഞ്ഞില്ല. രണ്ടു കുട്ടികളെ കൊലപ്പെടുത്തി യവർ പാട്ടുംപാടി പുറത്തിറങ്ങി നടന്നതാണോ അന്വേഷണം. പ്രതികൾക്ക് വേണ്ടി പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാൽ കേസ് അട്ടിമറിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാ ൻ തീരുമാനിച്ചിട്ടുണ്ട്. കേസ് വാദിക്കാൻ പ്രഗത്ഭ നായ വക്കീലിനെ നിയോഗിക്കുമെന്നും കേസിൽ പുനഃരന്വേഷണം വേണമോ സിബിഐ അന്വേഷണം വേണമോ എന്നത് പരിശോധി
ക്കും. അന്വേഷണത്തിൽ പോലീസിന് വീഴ്ച പറ്റിയോ എന്നകാര്യവും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

വാളയാർ കേസ് അട്ടിമറിച്ചതാണെന്ന് ജനങ്ങൾ ക്കെല്ലാം അറിയാമെന്ന് ഷാഫി പറമ്പിൽ എംഎ ൽ എ ആരോപിച്ചു. പ്രതികളെ പുറത്തിറക്കിയത് അരിവാൾ ചുറ്റിക പാർട്ടിയാണെന്ന് പീഡനത്തി നിരയായ പെൺകുട്ടികളുടെ അമ്മ തന്നെ പറയുന്നു.


Previous Post Next Post
3/TECH/col-right