Trending

പൂനൂർ ജി.എം.യു.പി. സ്കൂൾ വിദ്യാർത്ഥിനിക്ക് അന്താരാഷ്ട്ര ചിൽഡ്രൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് അവസരം

പൂനൂർ: മധ്യപ്രദേശിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചിൽഡ്രൻസ് ഫെസ്റ്റിവലിൽ പൂനൂർ ജി.എം.യു.പി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ അജുവക്ക് പങ്കെടുക്കുന്നതിന് അവസരം ലഭിച്ചു. 2019 നവംബർ 5 മുതൽ 11 വരെ മധ്യപ്രദേശിൽ വെച്ചാണ്  ഫെസ്റ്റിവൽ നടക്കുന്നത്. ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ യൂത്ത് പ്രൊജക്ടാണ് സംഘാടകർ.


ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമായി ആയിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിന് പ്രമുഖ ഗാന്ധിയനായിട്ടുള്ള ഡോ: എസ്. എൻ. സുബ്ബറാവുവാണ് നേതൃത്വം നൽകുന്നത്. ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് നവംബർ 3  ന് പുറപ്പെടും. യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെയും, ആഗ്ര, ഡൽഹി എന്നിവിടങ്ങളിലെയും ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കും.
Previous Post Next Post
3/TECH/col-right