എം ജെ ഹയർ സെക്കന്ററി സ്‌കൂളിൽ ജൂനിയർ ഹൈ ഫ്ലൈ ക്യാമ്പ് സംഘടിപ്പിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 28 October 2019

എം ജെ ഹയർ സെക്കന്ററി സ്‌കൂളിൽ ജൂനിയർ ഹൈ ഫ്ലൈ ക്യാമ്പ് സംഘടിപ്പിച്ചു

എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂളിൽ ജൂനിയർ ഹൈ ഫ്ലൈ ക്യാംപ് സംഘടിപ്പിച്ചു. എട്ടാം തരത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായാണ് ക്യാംപ് സംഘടിപ്പിച്ചത്. രാവിലെ ഒൻപത്  മണി മുതൽ വൈകീട്ട് എട്ടര  വരെ പരിപാടി നടന്നു. പി ടി എ പ്രസിഡന്റ് എം എ ഗഫൂർ മാസ്റ്റർ ഉദ്‌ഘാടനം നിർവഹിച്ചു.  ഡെപ്യൂട്ടി എച്ച് എം ഒ പി അബ്ദുറഹ്മാൻ മാസ്റ്റർ,വാർഡ് മെമ്പർ റജ്ന കുറുക്കാം പൊയിൽ, ഡയറ്റ് ഇൻ ചാർജ് അബ്ദുൽ നാസർ , ബി പി ഒ  മെഹറലി,പി സി അബ്ദുൽ ഗഫൂർ, തമ്മീസ് അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു . കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആരോഗ്യ ബോധവൽകരണ പരിപാടിയുടെ ജില്ലാതല ഉൽഘാടനവും നടന്നു.

തുടർന്ന് ഗണിതം മധുരം,ഹൂ ഐ ആം എന്നീ സെഷനുകൾ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ എന്നിവ സംഘടിപ്പിച്ചു. കുട്ടികൾക്കായി വിവിധ ആക്ടിവിറ്റികളും എം ജെ യിലെ അധ്യാപകനായ ഷഫീഖ് കത്തറമ്മൽ നയിച്ച പാരന്റ്സ് മീറ്റിങ്ങും നടന്നു.

എഡ്യു കെയർ കോ ഓർഡിനേറ്റർ പി പി മുഹമ്മദ് ഇസ്മായിൽ, ഫസലുൽ ബാരി എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

Post Bottom Ad

Nature