എളേറ്റിൽ:കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന ലൈബ്രറി കൗൺസിൽ സർഗോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോണോ ആക്ടിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം എളേറ്റിൽ ഗ്രാമീണ ഗ്രന്ഥാലയം ബാലവേദി അംഗം നിയതി താരക്ക് ലഭിച്ചു.


ധർമ്മയുദ്ധമെന്ന് പേരിട്ട് വിളിച്ച മഹാഭാരത യുദ്ധഭൂമിയിൽ ചേതനയറ്റ ശവശരീരങ്ങൾക്കിടയിൽ കഴുത്തിൽ അമ്പേറ്റ് വീണു കിടക്കുന്ന ദാനശീലനായ കർണ്ണൻ.സ്വന്തം മകന്റെ ശവശരീരം കെട്ടിപ്പിടിച്ച് യഥോചിതം സംസ്കരിക്കാൻ വകയില്ലാതെ കരയുന്ന വൃദ്ധ ബ്രാഹ്മണന് സ്വന്തം സ്വർണ്ണ പല്ലുകൾ ദാനം ചെയ്യുന്ന കർണ്ണനെ വേദിയിൽ സമ്പുഷ്ടമാക്കിയാണ് നിയതി താര ഈ നേട്ടം കരസ്ഥമാക്കിയത്.

എളേറ്റിൽ MJ ഹയർ സെക്കന്ററി സ്കൂൾ വിദ്ധാർത്ഥിനിയും,എളേറ്റിൽ ടി.പി.അനിൽ കുമാറിന്റെ മകളുമാണ്.