പൂനൂർ:തേക്കുംതോട്ടം എ.എം.എൽ.പി. സ്കൂളിൽ സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പിലാക്കിയ ഹൈടെക് ലാബ് പദ്ധതിയുടെയും,പൂർവ വിദ്യാർഥി കരീം വെളുത്തേടത്ത് സംഭാവന ചെയ്ത കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ. നിർവഹിച്ചു.താമരശ്ശേരി AEO  എൻ.പി.മുഹമ്മദ് അബ്ബാസ്  മുഖ്യാതിഥിയായിരുന്നു.


ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ   പി .എസ്. മുഹമ്മദലി, വർഡ്‌ മെമ്പർ പി .പി .ഗഫൂർ,കരീം വെളുത്തേടത്ത്, പി .ടി. എ. പ്രസിഡണ്ട് ഇഖ്ബാൽ പൂക്കോട്, കെ. ടി. മുഹമ്മദ്,പി.കെ.സി മുഹമ്മദ്,പി.ടി.എ. വൈസ് പ്രസിഡണ്ട് ഫസലുറഹ്മാൻ. വി. കെ., എം. പി. ടി. എ. പ്രസിഡണ്ട് ഫസീല,മരക്കാർ കുട്ടി കോളിക്കൽ,ഷാഫി സകരിയ,അബ്‌ദുൽ ഗഫൂർ. എം. കെ. എന്നിവർ സംബന്ധിച്ചു.

പ്രധാന അധ്യാപകൻ അബ്ദുൽ അസീസ് മാസ്റ്റർ സ്വാഗതവും ആയിഷ ടീച്ചർ നന്ദിയും പറഞ്ഞു.