Trending

പ്രൈമറി ഹൈടെക്ക് ലാബ് ഉദ്ഘാടനം

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവ.എൽ.പി സ്ക്കൂളിൽ സംസ്ഥാന സർക്കാർ അനുവദിച്ച പ്രൈമറി ഹൈടെക്ക് ലാബ് പദ്ധതി എം എൽ എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. പന്നിക്കോട്ടൂർ വാഡ് മെമ്പർ നിഷചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൽ പി, യു പി ക്ലാസ്സുകൾ ഹൈടെക്ക് വൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പ്രൈമറി ഹൈടെക്ക് ലാബ് പദ്ധതി.


നരിക്കുനി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വേണുഗോപാൽ ഉല്ലാസ ഗണിതം പദ്ധതി ഉദ്ഘാടനം ചെയ്തു.സിറാജുദ്ദീൻപന്നിക്കോട്ടൂർ, അബ്ബാസ് കുണ്ടുങ്ങര, വി.പി.ഷൈജാസ്, കാസിം അരീക്കൽ, ബി.സി.റഷീദ്, ദീപ എന്നിവർ ആശംസകൾ നേർന്നു.

പി.ടി.എ പ്രസിഡന്റ് ടി.പി അജയൻ സ്വാഗതവും പ്രധാനാധ്യാപകൻ പി സി അബ്ദുൽ സലാം നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right