Trending

ഹൈടെക് ലാബ് ഉദ്ഘാടനം ചെയ്തു

എളേറ്റിൽ: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രൈമറി സ്കൂൾ 'ഹൈടെക് ലാബ്' പദ്ധതി എളേറ്റിൽ ജി.എം.യു.പി.സ്കൂളിൽ കൊടുവള്ളി എം.എൽ.എ. കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു.സബ് ജില്ലാ ശാസ്ത്രോൽസവത്തിൽ മികച്ച വിജയം നേടിയവർക്ക് അദ്ദേഹം ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.


കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.സി.ഉസ്സയിൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ ആഷിഖ് റഹ്മാൻ, കൊടുവള്ളി ബി.പി.ഒ. വി.എം.മെഹറലി, പി.ടി.എ.പ്രസിഡണ്ട് എം.പി.ഉസ്സയിൻ മാസ്റ്റർ, എം.പി.ടി.എ.ചെയർപേഴ്സൺ റജ് ന കുറുക്കാംപൊയിൽ, SMC ചെയർമാൻ എം.പി.ഗഫൂർ, സബ് ജില്ലാ ഐ.ടി. കോഡിനേറ്റർ കെ.പി.നൗഫൽ, സീനിയർ അസിസ്റ്റന്റ് എൻ.കെ.മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി എം.വി.അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


ഹെഡ്മാസ്റ്റർ അബ്ദുൽ ഷുക്കൂർ സ്വാഗതവും, സ്കൂൾ ഐ.ടി. കോഡിനേറ്റർ വി.കെ.മുഹമ്മദലി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right