ശാസ്ത്രോത്സവം സമാപിച്ചു:കോഴിക്കോട് സിറ്റി ഉപജില്ല ചാമ്പ്യന്മാർ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 24 October 2019

ശാസ്ത്രോത്സവം സമാപിച്ചു:കോഴിക്കോട് സിറ്റി ഉപജില്ല ചാമ്പ്യന്മാർ

അത്തോളി: ശാസ്ത്ര കേരളത്തിന് പുത്തൻ അറിവുകളും നൂതന ആശയങ്ങളും സമ്മാനിച്ച് റവന്യൂ ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു.രണ്ട് ദിവസങ്ങളിലായി അത്തോളി ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ആഥിതേയത്തിൽ നടന്ന ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐ ടി പ്രവർത്തി പരിചയമേളയിൽ കൗമാര ഭാവനകളുടെയും ചിന്താശേഷിയുടെയും കഴിവുകൾ പൂർണ്ണമായും പ്രതിഫലിക്കപ്പെട്ടു. ശാസ്ത്ര സാങ്കേതിക സാമൂഹിക രംഗത്ത് നേരിടുന്ന വെല്ലുവിളികളും കാരണങ്ങളും പരിഹാരങ്ങളും നിർദ്ദേശിക്കപ്പെട്ട മേളയിൽ ഓരോ ഇനവും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിലാണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്.മുഴവൻ മത്സരങ്ങയുടെയും ഫലങ്ങൾ പുറത്തുവന്നതോടെ മുക്കം ഉപജില്ലയെ പിന്തള്ളി കോഴിക്കോട് സിറ്റി മേളയിലെ ഓവറോൾ ചാമ്പ്യന്മാരായി. 942 പോയിന്റു നേടിയാണ് സിറ്റി മുന്നിലെത്തിയത്. അവസാന നിമിഷഫലം പുറത്തു വരുന്നതുവരെ ഒന്നാം സ്ഥാനത്തു കുതിച്ച മുക്കത്തിന് 916 പോയിന്റു നേടി രണ്ടാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ.851 പോയിൻറു നേടിയതോടന്നൂരാണ് മൂന്നാം സ്ഥാനത്ത്.

സ്കൂൾ തലത്തിൽ 459 പോയിന്റു നേടിയ മേമുണ്ട ഹയർ സെക്കൻഡറി ഒന്നാം സ്ഥാനവും 245 പോയിൻറു നേടിയ കോക്കല്ലൂർ ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഗണിത ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനത്തെത്തിയ കോഴിക്കോട് സിറ്റിക്ക് 250 പോയിന്റും രണ്ടാം സ്ഥാനത്തെത്തിയ വടകരക്ക് 206 പോയിന്റും ലഭിച്ചു. സാമൂഹ്യ ശാസ്ത്രത്തിൽ പേരാമ്പ്ര (107) ഒന്നും

കോഴിക്കോട് സിറ്റി (93) രണ്ടും സ്ഥാനം നേടി. ഐ ടി വിഭാഗത്തിൽ വടകര(68) യും കുന്നുമ്മൽ (56) രണ്ടും സ്ഥാനത്തെത്തി. പ്രവൃത്തി പരിചയത്തിൽ മുക്കം 570 പോയന്റ് നേടിയാണ് ഒന്നാമതെത്തിയത്.468 പോയിന്റോടെ കോഴിക്കോട് സിറ്റിയാണ് രണ്ടാമത്തെ .ശാസ്ത്ര മേളയിൽ കോഴിക്കോട് സിറ്റി 87 ഉം പേരാമ്പ്ര 83 ഉം പോയിന്റ് കൾ നേടി ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.

വിവിധ മേളകളിൽ 1,2 സ്ഥാനങ്ങൾ നേടിയ സ്കൂളുകൾ:

പ്രവൃത്തി പരിചയം :

മേമുണ്ട ഹയർ സെക്കന്ററി 200

ചേന്നമംഗലൂർ ഹയർ സെക്കന്ററി 134


സോഷ്യൽ സയൻസ്:

1.ഗവ. ഹയർ സെക്കന്ററി സ്കൂൾ നടുവണ്ണൂർ 50

2. മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ  49

ഐ ടി മേള :

1.ഗവ.ഹയർ സെക്കന്ററി സ്കൂൾ  പുത്തൂർ 34,ഗവ.ഹയർ സെക്കന്ററി സ്കൂൾ  കോക്കല്ലൂർ 34

2. സിൽവർ ഹിൽസ് ഹയർ സെക്കന്ററി സ്കൂൾ 32ഗണിതം:

1.മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ 132

2.പ്രൊവിഡൻസ് ഹയർ സെക്കന്ററി സ്കൂൾ 106


സയൻസ്:

1.മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ 49

2. ഗവ.ഹയർ സെക്കന്ററി സ്കൂൾ വളയം 32

3. നാഷണൽ ഹൈസ്കൂൾ വട്ടോളി 30

No comments:

Post a Comment

Post Bottom Ad

Nature