എളേറ്റിൽ:കത്തറമ്മൽ മാട്ടുലായി കോളേജ് റോഡിൽ ബൈക്ക് അപകടത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു.ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.നുസ്റത്ത് സ്കൂൾ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്.


ഇന്ന് ഉച്ചക്ക് സ്കൂളിൽ നിന്നും തുവ്വക്കുന്നിലേക്ക് മൂവരും ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്യുമ്പോളാണ് അപകടം സംഭവിച്ചത്.ഇവർ സഞ്ചരിച്ച KL - 58 R -739 സ്കൂട്ടർ ഇറക്കത്തിൽ നിന്നും തെന്നിമാറിയാണ് അപകടം.പരപ്പന്‍പൊയില്‍ നുസ്‌റത് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഇവര്‍ സഞ്ചരിച്ച ബൈക്ക് തുവ്വക്കുന്ന് റോഡിലെ വലിയ കയറ്റത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. 


മർവാൻ

പരപ്പൻ പൊയിൽ ഏഴുകളരിയിൽ  സലീമിന്റെ മകൻ മർവാനാണ് (18) മരിച്ചത്.കൂടെയുണ്ടായിരുന്ന ചുങ്കം കോട്ടക്കുന്നുമ്മൽ മജീദിന്റെ മകൻ ബദറു, കൈതപ്പൊയിൽ  നാസറിന്റെ (ക്ലാസിക്) മകൻ ഷനിൽ എന്നിവർക്ക് പരിക്കേറ്റു.

പരിക്കേറ്റ ഷനിലിനെ മെഡിക്കൽ കോളേജിലും,ബദറുവിനെ താമരശ്ശേരി ഗവഃ ഹോസ്പിറ്റലിലും, പിന്നീട് ഓമശ്ശേരി സ്വകാര്യ ഹോസ്പിറ്റലിലും  പ്രവേശിപ്പിച്ചു.

രണ്ടുപേരെ ഉടന്‍തന്നെ എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മര്‍വാന്‍ മരിച്ചിരുന്നു.
മാർവാന്റെ മൃതദേഹം  മെഡിക്കൽ കോളിജിൽ.മയ്യിത്ത് നിസ്കാരം ഇന്ന് ( 18-10-19) രാത്രി 8.30 ന് വാവാട് ജുമാ മസ്ജിദിൽ.

കത്തറമ്മൽ ഗോൾഡൻ ഹിൽ കോളേജിന് സമീപമാണ് അപകടം നടന്നത്.