കോഴിക്കോട്: അൽബിർ പ്രീ പ്രൈമറി സ്കൂളുകളിൽ അധ്യാപികമാരാകുന്നതിന് എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക്  കോഴിക്കോട്  പുതിയങ്ങാടി വരക്കൽ അൽബിർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ അഭിമുഖം നടക്കും.


പാലക്കാട്, കാസർകോഡ്, താമരശേരി സെന്ററിലെ പരീക്ഷാ വിജയികൾക്ക്  ഒക്ടോബർ 19, കണ്ണൂർ, വടകര സെന്ററിലെ പരീക്ഷാ വിജയികൾക്ക്  ഒക്ടോബർ 20, മഞ്ചേരി, കുറ്റിപ്പുറം സെന്ററിലെ പരീക്ഷാ വിജയികൾക്ക്  ഒക്ടോബർ 27 തീയതികളിലാണ്  അഭിമുഖം.
 

രാവിലെ 8.30  മുതൽ വൈകുന്നേരം 4 മണി വരെയാണ്  സമയം. യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷയിലെ നമ്പറിൽ മെസേജ് അയച്ചിട്ടുണ്ട്.അഭിമുഖത്തിന് വരുന്നവർ യോഗ്യത തെളിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി വരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 04952391517,9846466819.

AD, Albirr, Kerala