പൂനൂർ:പൂനൂർ ഗവ: ഹയർ സെക്കണ്ടെറി സ്കൂളിലെ പത്ത് ബി ക്ലാസിലെ മികവിന്റെ പൂമരം അക്ഷരക്കൂടാരം ക്ലാസ് ലൈബ്രറിക്ക് ഗാഥ കോളേജ് മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരുടെ തെരഞ്ഞെടുത്ത 5000 രൂപയുടെ പുസ്തകങ്ങൾ സമ്മാനിച്ചു.


സ്കൂൾ ലൈബ്രേറിയൻ കെ. യൂസുഫലിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോളേജ് മുൻ പ്രിൻസിപ്പാൾ ജബ്ബാർ മാസ്റ്ററും സി.പി.മുഹമ്മദ് മാസ്റ്ററും ചേർന്ന് ക്ലാസ് ലൈബ്രേറിയൻ മുഹമ്മദ് അജ്നാസിന് പുസ്തകങ്ങൾ കൈമാറി.

വിദ്യാർഥികളുമായി കോളേജ് പ്രതിനിധികൾ സംവദിച്ചു.ക്ലാസ് ടീച്ചർ കെ.അബ്ദുസലീം,സ്കൂൾ ലീഡർ സ്നേഹ എസ് കുമാർ,അനീന നിനു ആശംസകൾ നേർന്നു . ആൻജന ശശീന്ദ്രൻ സ്വാഗതവുo ഗനശ്യം നന്ദിയും രേഖപ്പെടുത്തി.