Trending

എം ജെ എച്ച് എസ് എസിൽ സ്പോർട്സ് മീറ്റ് ആരംഭിച്ചു

എളേറ്റിൽ: എം ജെ ഹയർ സെക്കന്ററി സ്‌കൂളിൽ സ്പോർട്സ് മീറ്റ് ആരംഭിച്ചു. 


ബാന്റ് ഗ്രൂപ്പ്, എസ് പി സി, ജെ ആർ സി കാഡറ്റുകളുടെയും മത്സരാർത്ഥികളുടെയും പങ്കാളിത്തത്തോടെ മാർച്ച് പാസ്ററ് നടന്നു. 


താമരശ്ശേരി ഡി .വൈ. എസ്.പി. കെ. പി . അബ്ദുൽ റസാഖ് ഉദ്‌ഘാടനം നിർവഹിച്ചു.ചടങ്ങിൽ കൊടുവള്ളി വൈദ്യുതി വകുപ്പ് ജീവനക്കാരായ K V അമ്മദ്,രമേഷൻ, നൗഷാദ് എന്നിവർക്കും,പ്രളയ ബാധിത മേഖലയിലും ജീവകാരുണ്യ രംഗത്തും സ്തുത്യർഹമായ സേവനം നടത്തിയ മുഹമ്മദ് മാളിയേക്കലിനും ഉപഹാര സമർപ്പണം DYSP  നിർവ്വഹിച്ചു.


ഡെപ്യുട്ടി എച്ച് എം ഒ പി അബ്ദുറഹ്മാൻ മാസ്റ്റർ, യു കെ റഫീഖ്, എൻ കെ അബ്ദുൽ മജീദ്, അബ്ദുൽ മുജീബ് കെ എന്നിവർ സംസാരിച്ചു.


വിവിധ കായിക മത്സരങ്ങളോടെ സ്പോർട്സ് മീറ്റ് ഇന്ന് സമാപിക്കും.
Previous Post Next Post
3/TECH/col-right