Trending

നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ പാഠം ഒന്ന് പാടത്തേക്ക് പദ്ധതി ഉദ്ഘാടനം

നന്മണ്ട:വിദ്യാർത്ഥികളിൽ കൃഷി ഒരു സംസ്കാരമായി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാറിന്റെ കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് പാഠം ഒന്ന് പാടത്തേക്ക്
ഇതിന്റെ ഭാഗമായി നന്മണ്ട Hടട ലെ NCC ,NSS കേഡറ്റുകൾ സ്കൂളിനടുത്തുള്ള 4 ഏക്കറോളം വയലിൽ നെൽ കൃഷി തുടങ്ങി. 



വിത്തിടൽ ചടങ്ങ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ശോഭീന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു.ബഹു:നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂർ ബിജു അധ്യക്ഷത വഹിച്ചു.നന്മണ്ട കൃഷി ഓഫീസർ ഡാന മുനീർ പദ്ധതി വിശദീകരിച്ചു.

വാർഡ് മെമ്പർ റസിയ ഇസ്മയിൽ, ഹെഡ്മാസ്റ്റർ അബൂബക്കർ സിദ്ധീഖ് ,PTAപ്രസിഡന്റ് വിജയൻ യൂണിയൻ ചെയർമാൻ ഷാമിൽ എന്നിവർ ആശംസകൾ അർപിച്ചു.പ്രിൻസിപ്പൽ പി ബിന്ദു ടീച്ചർ സ്വാഗതവും, NCC ഓഫീസർ ഇ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

ഇതോടനുബന്ധിച്ച് വിവിധ നെൽവിത്തുകളുടെയും, കാളകളുടെയും പ്രദർശനവും നടത്തി.
Previous Post Next Post
3/TECH/col-right