Trending

അൽബിർ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ഒക്ടോബർ 12 ന്

കോഴിക്കോട്: അൽബിർ പ്രീ പ്രൈമറി സ്കൂളുകളിൽ അധ്യാപികമാരാകുന്നതിനുള്ള പ്രവേശന പരീക്ഷ കേരളത്തിലെ എട്ട് കേന്ദ്രങ്ങളിലായി ഒക്ടോബർ 12 ന് നടക്കും.
രാവിലെ 10 മണി മുതൽ 12 മണി വരെയാണ് പരീക്ഷാ സമയം.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷയി
ൽ നൽകിയ നമ്പറിൽ ഓഫീസിൽ നിന്നും മെസേജ് അയച്ചിട്ടുണ്ട്. 




ചന്തേര (കാസർകോഡ് ), താഴെത്തെരു (കണ്ണൂർ), വടകര, താമരശേരി (കോഴിക്കോട്), മഞ്ചേരി, കഴുത്തല്ലൂർ - കുറ്റിപ്പുറം ( മലപ്പുറം), നാട്ടുകൽ (പാലക്കാട്), ഇടപ്പള്ളി (എറണാകുളം) എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. 


തുടർന്ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്  കോഴിക്കോട്  പുതിയങ്ങാടി വരക്കൽ അൽബിർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ അഭിമുഖം നടക്കും. 

പാലക്കാട്, കാസർകോഡ്, താമരശേരി സെന്ററിലെ പരീക്ഷാ വിജയികൾക്ക്  ഒക്ടോബർ 19കണ്ണൂർ, വടകര സെന്ററിലെ പരീക്ഷാ വിജയികൾക്ക് ഒക്ടോബർ 20, മഞ്ചേരി, എടപ്പാൾ സെന്ററിലെ പരീക്ഷാ വിജയികൾക്ക് ഒക്ടോബർ 26 തീയതികളിലാണ്  വരക്കൽ അൽബിർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ അഭിമുഖം.അഭിമുഖത്തിന് വരുന്നവർ യോഗ്യത തെളിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി വരേണ്ടതാണ്.
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 04952391517,9846466819.

AD, Albirr, Kerala
Previous Post Next Post
3/TECH/col-right