Trending

ഷാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു, മൃതദേഹാവശിഷ്ടങ്ങൾ വിദേശത്തേക്ക്: കരുതലോടെ പൊലീസ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ജോളി ജോസഫിന്‍റെ രണ്ടാം ഭർത്താവ് ഷാജു സക്കറിയയെ ചോദ്യം ചെയ്ത് വിട്ടയച്ചു. നേരത്തേ ജോളിയെ ചോദ്യം ചെയ്തതിനൊപ്പം ഷാജുവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. 

ഈ മൊഴികളിൽ നിരവധി വിശദീകരണം ആവശ്യമായിരുന്നു പൊലീസിന്. ഇത് ചോദിച്ചറിയാനാണ് ഷാജുവിനെ വിളിച്ച് വരുത്തിയത്. അച്ഛൻ സക്കറിയയെ അടക്കം വിശദമായ ചോദ്യം ചെയ്യലിന് വിളിപ്പിച്ച സാഹചര്യത്തിൽ എല്ലാ പഴുതുമടച്ച് മാത്രം മുന്നോട്ട് പോകാനാണ് പൊലീസിന്‍റെ തീരുമാനം. 

മൃതദേഹാവശിഷ്ടങ്ങൾ വിദേശത്തേക്ക്

കൂടത്തായിയിൽ അടക്കം ചെയ്ത കല്ലറയിൽ നിന്ന് പുറത്തെടുത്ത ആറ് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങൾ വിദേശത്തേക്ക് അയക്കാൻ ഡിജിപി ലോക്നാഥ് ബെഹ്‍റ അറിയിച്ചതായി റൂറൽ എസ് പി കെ ജി സൈമൺ അറിയിച്ചു. വിശദമായ രാസപരിശോധനാഫലം ലഭിക്കാൻ വേണ്ടിയാണ് ആറ് അവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കുന്നത്. 

ഇതുവരെ റോയ് തോമസിന്‍റെ മൃതദേഹത്തിൽ നിന്ന് മാത്രമേ സയനൈഡിന്‍റെ അംശം കണ്ടെത്തിയതായി പൊലീസിന്‍റെ പക്കൽ ആധികാരികമായ തെളിവുള്ളൂ. ബാക്കിയുള്ള ഒരു മൃതദേഹങ്ങളിൽ നിന്നും സയനൈഡ് അംശം കിട്ടിയിട്ടില്ല. മൃതദേഹങ്ങൾ മണ്ണിലഴുകിയാൽ പിന്നീട് സയനൈഡിന്‍റെ അംശം കണ്ടെത്തുക ദുഷ്കരമാണെന്ന് വിദഗ്‍ധർ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഈ സാഹചര്യത്തിലാണ് എല്ലാ മൃതദേഹാവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ധൃതി പിടിച്ച് ആരെയും അറസ്റ്റ് ചെയ്യേണ്ടെന്ന് തന്നെയാണ് പൊലീസിന്‍റെ തീരുമാനം. തീർത്തും ശ്രദ്ധയോടെ മുന്നോട്ടു പോകും. സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ എല്ലാ പഴുതും അടച്ച ശേഷം മാത്രമേ പൊലീസിന് മുന്നോട്ടുപോകാനാകൂ. 

ഇല്ലെങ്കിൽ ഏതെങ്കിലും ഒരിടത്ത് പ്രോസിക്യൂഷന് പ്രതിഭാഗത്തിന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതായാൽ കേസിലെ മിക്കവാറും എല്ലാ തെളിവുകളും പിന്നീട് ചോദ്യചിഹ്നമായി മാറും. കോടതിയിൽ നിന്ന് തിരിച്ചടി നേരിടാതിരിക്കാൻ കൃത്യമായി വല നെയ്യുകയാണ് പൊലീസ്. 

എല്ലാം മൂന്ന് പേർക്കറിയാമായിരുന്നെന്ന് ജോളി

കൂടത്തായി കൊലപാതകപരമ്പരയിൽ ഓരോ കുറ്റകൃത്യവും ഒറ്റയ്ക്ക് ജോളിയ്ക്ക് ചെയ്യാനാകില്ലെന്ന് വ്യക്തമായിരുന്നു. എല്ലാ കൊലപാതകങ്ങളെക്കുറിച്ചും ഷാജുവിന്‍റെ അച്ഛൻ സക്കറിയയ്ക്കും അറിയാമായിരുന്നുവെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. ഇതേ കാര്യം ഷാജുവും പൊലീസിനോട് സമ്മതിച്ചു കഴിഞ്ഞു. 

ഇതോടെ നാല് കൊലപാതകങ്ങളിൽ, അതായത്, ജോളിയുടെ മുൻഭർത്താവ് റോയ് തോമസ്, അമ്മാവൻ മാത്യു മഞ്ചാടിയിൽ, ഷാജുവിന്‍റെ ആദ്യഭാര്യ സിലി, മകൾ പത്ത് മാസം പ്രായമുള്ള ആൽഫിൻ എന്നിവരുടെ കൊലപാതകങ്ങളിൽ ഈ മൂന്ന് പേർക്കും വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ കൃത്യമായ തെളിവില്ലാതെ ഒരു നടപടിയിലേക്കും പൊലീസ് കടക്കാനും തയ്യാറാകില്ല.

ജോളിയുടെയും ഷാജുവിന്‍റെയും മൊഴികളുടെ അടിസ്ഥാനത്തിൽ സക്കറിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണിപ്പോൾ. എന്താണ് സക്കറിയയുമായി ജോളിയുടെ ബന്ധമെന്നും ഈ കൊലപാതകങ്ങളിൽ നേരിട്ട് പങ്കുണ്ടോ എന്നും, അതല്ല പിന്നീട് അറിഞ്ഞതാണെങ്കിൽ അതെപ്പോൾ എന്നുമായിരിക്കും പൊലീസ് ചോദിച്ചറിയാൻ ശ്രമിക്കുക.

ജോളിയെ സഹായിച്ചെന്ന് ആരോപണമുയര്‍ന്ന പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഎം
 
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന  സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ മനോജിനെ പുറത്താക്കി. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി കെ മനോജിനെ പുറത്താക്കിയത്. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ പേരില്‍ സ്വത്തുകള്‍ മാറ്റിയെഴുതിയ വ്യാജവില്‍പത്രത്തില്‍ സാക്ഷിയായി മനോജ്  ഒപ്പിട്ടെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്.

എന്നാല്‍ പാര്‍ട്ടി നടപടിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കേസിനെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നുമാണ് കെ മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. നേരത്തെ ഭര്‍തൃ പിതാവ് പൊന്നാമറ്റം ടോം തോമസിന്‍റെ പേരിലുള്ള സ്വത്ത് ജോളിയുടെ പേരിലാക്കി മാറ്റിയെഴുതിയ വ്യാജവില്‍പത്രത്തില്‍ പ്രദേശവാസികളോ റോയി തോമസിന്‍റേയോ ബന്ധുക്കളോ അല്ല സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിച്ച പൊലീസ് ഇവരെക്കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നു.

കൂടത്തായി സ്വദേശികളല്ലാത്ത ചൂലൂരില്‍ നിന്നും കുന്ദമംഗലത്ത് നിന്നുമുള്ളവരാണ് സാക്ഷികളായി വില്‍പ്പത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതിനെതിരെ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്‍റെ സഹോദരന്‍ റോജോയും സഹോദരി റെഞ്ചിയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. റോയി തോമസിന്‍റെ മരണശേഷം കൂടത്തായിലെ വീട്ടിലെത്തിയ തന്നോട് ചേച്ചിക്ക് ഇനി ഇവിടെ സ്വത്തില്ലെന്ന് ജോളി പറഞ്ഞിരുന്നതായി റെഞ്ചി ആരോപിച്ചിരുന്നു. ഇതിനുശേഷം റോയി തോമസ് മരിച്ച് മാസങ്ങള്‍ക്ക്  ശേഷമാണ് സ്വത്ത് തര്‍ക്കം പൊലീസ് കേസായി മാറുന്നത്.

ഇവിടെയാണ് സിപിഎമ്മിന്‍റെ കട്ടാങ്ങലിലുള്ള ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മനോജിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നത്. വ്യാജ ഒസ്യത്തില്‍ ഒരു സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് മനോജാണെന്നായിരുന്നു ആരോപണം. ഇതിനായി ഒരു ലക്ഷം രൂപ ജോളി ഇയാള്‍ക്ക് നല്‍കിയെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന സൂചന. ഒരുലക്ഷം രൂപ കൈമാറാന്‍ ഉപയോഗിച്ച ചെക്ക് അടക്കമുള്ള രേഖകള്‍ അന്വേഷണസംഘം ഇതിനോടകം ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.

എന്നാല്‍ താനൊപ്പുവെച്ചത് വില്‍പ്പത്രത്തിലല്ല, ഒരു ഭൂമി കൈമാറ്റ രേഖയിലാണെന്നാണ് മനോജ് മറ്റ് പലരോടും നല്‍കുന്ന വിശദീകരണം. വില്‍പ്പത്രത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും മനോജ് വ്യക്തമാക്കുന്നു. കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയില്‍ ഒരു സിപിഎം പ്രാദേശിക നേതാവിന്‍റെ പേര് കൂടി ആരോപണ വിധേയമായ സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി പാര്‍ട്ടി ജില്ലാ കമ്മിറ്റി രംഗത്തെത്തുന്നത്.  


കുറ്റസമ്മതവുമായി ഷാജു;ഭാര്യയേയും കുട്ടി യേയും കൊല്ലാന്‍ സാഹചര്യം ഒരുക്കി നല്‍കി

കൂടത്തായി കൊലപാതകങ്ങളില്‍ ഒടുവില്‍ കുറ്റം സമ്മതവുമായി ജോളിയുടെ രണ്ടാം ഭര്‍
ത്താവ് ഷാജു. ആദ്യ ഭാര്യ സിലിയേയും കുട്ടിയേ യും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കി നല്‍കിയെന്നാണ് ഷാജുവിന്റെ കുറ്റസമ്മതം. ഡന്റല്‍ ക്ലിനിക്കില്‍ അവരെ എത്തിച്ചത് അതി ന്റെ ഭാഗമായാണെന്നും ചോദ്യം ചെയ്യലിനിടെ ഷാജു വ്യക്തമാക്കി. കൊലപാതകങ്ങളെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പറഞ്ഞ ഷാജു ഒടുവില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ പൊട്ടിക്കര ഞ്ഞു.ജോളിയെ വിവാഹം കഴിക്കുന്നതിന് മുമ്പു തന്നെ കൊലപാതകങ്ങളില്‍ ഷാജുവിനുള്ള പങ്കാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്.

ഷാജുവിനെ ഇന്നു രാവിലെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത.് പയ്യോളിയിലെ െ്രെകംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തിയ ഷാജുവിനെ ഒന്നര മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

കൊലപാതകങ്ങളില്‍ ഷാജുവിനും പങ്കുണ്ടെന്നു ള്ള ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാ ണ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി ഇന്ന് വിളിച്ച് വരുത്തിയത്. ആദ്യഭാര്യയായ സിലി യെയും മകളെയും കൊന്നതാണെന്ന കാര്യം ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. താന്‍ തന്നെയാണ് ഇക്കാര്യം ഷാജുവിനോട് പറഞ്ഞത്. അവള്‍ മരിക്കേണ്ടവ ളായിരുന്നുവെന്ന് ഷാജു പറഞ്ഞു. തനിക്ക് ദുഃഖമില്ല. ഇക്കാര്യം പുറത്താരും അറിയരുതെ
ന്നും ഷാജു പറഞ്ഞതായി ജോളി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. സിലിയും മകള്‍ രണ്ടുവയസ് മാത്രം പ്രായമുണ്ടായിരുന്ന ആല്‍ഫൈനും സയനൈഡ് ഉള്ളില്‍ ചെന്നു തന്നെയാണു മരിച്ചതെന്ന് പോലിസ് സ്ഥിരീകരി ച്ചിട്ടുണ്ട്. സഹോദരന്റെ ആദ്യ കുര്‍ബാന ദിവസമായിരു ന്ന 2014 മേയ് മൂന്നാം തീയതി രാവിലെ ഇറച്ചി ക്കറി കൂട്ടി ആല്‍ഫൈന്‍ ബ്രഡ് കഴിച്ചിരുന്നു. പിന്നാലെ കുട്ടി ബോധരഹിതയായി. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും കോഴിക്കോട്ടെ ആ ശുപത്രിയിലും എത്തിച്ചു മൂന്നാം ദിവസം കുട്ടി മരണത്തിനു കീഴടങ്ങി.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2016 ജനുവരിയി ലാണ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരിച്ചത്. ജോളിക്കൊപ്പം ബന്ധുവിന്റെ കല്യാണത്തിനു പോയി താമരശേരിയില്‍ മടങ്ങിയെത്തിയതാ യിരുന്നു സിലി. ഭര്‍ത്താവ് ഷാജുവും ഇവിടെയെ ത്തി.വൈകിട്ട് അഞ്ചോടെ ഷാജുവിനെ ദന്തഡോ ക്ടറെ കാണിക്കുന്നതിനായി മക്കളെയും കൂട്ടി പോയി. ജോളിയും ഇവരോടൊപ്പമുണ്ടായിരുന്നു. ഷാജു അകത്തു കയറിയപ്പോള്‍ സിലിയും ജോ ളിയും വരാന്തയില്‍ കാത്തുനിന്നു. സിലിയുടെ സഹോദരന്‍ ഇവരെ കാണാനായി എത്തിയിരു ന്നു. ഈ സമയത്ത് സിലി ജോളിയുടെ മടിയി ലേക്കു കുഴഞ്ഞുവീഴുകയായിരുന്നു. വായില്‍നി ന്നു നുരയും പതയും വന്ന സിലിയെ ആശുപത്രി യിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.


ജോളിക്ക് മറ്റൊരു മരണത്തില്‍കൂടി പങ്കെന്ന് സംശയം; ക്രൈംബ്രാഞ്ച്  മരിച്ചയാളുടെ വീട്ടിലെത്തി

കോഴിക്കോട് : കൂടാത്തായി കൊലപാതക പരമ്പരയില് അറസ്റ്റിലായ ജോളിക്ക് മറ്റൊരു മരണത്തില് കൂടി പങ്കുണ്ടെന്ന് സംശയം. കോഴിക്കോട് എന്. ഐ. ടിക്കടുത്ത് മണ്ണിലേതില് വീട്ടില് രാമകൃഷ്ണന്റെ മരണമാണ് സംശയത്തിലാക്കിയിരിക്കുന്നത്. രാമകൃഷ്ണനില് നിന്ന് പണം തട്ടിയിട്ടുണ്ടെന്ന മകന് രോഹിത്ത് നല്കിയ നല്കിയ പരാതിയിലാണ് ക്രൈബ്രാഞ്ച് മരണത്തെ സംബന്ധിച്ചും അന്വേഷിക്കുന്നത്.
55 ലക്ഷം രൂപയുടെ തട്ടിപ്പിന് രാമകൃഷ്ണന് ഇരയായതായി രോഹിത് മൊഴി നല്കി. ക്രൈംബ്രാഞ്ച് സംഘം രാമകൃഷ്ണന്റെ വീട്ടിലെത്തി രോഹിത്തിന്റെയടക്കം മൊഴിയെടുത്തിട്ടുണ്ട്. 


ജോളിയും ബ്യൂട്ടി പാര്ലര് നടത്തുന്ന സുലേഖ എന്ന മറ്റൊരു സ്ത്രീക്കും രാമകൃഷ്ണനുമായി ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കള് മൊഴി നല്കിയിട്ടുണ്ട്. പണം തട്ടിയിട്ടുണ്ടെന്ന രോഹിത്തിന്റെ പരാതിയില് ജോളിയില് നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങള് തേടിയെന്നാണ് സൂചന.

2008-ലാണ് സ്വത്ത് വിറ്റ് പണം നഷ്ടമായതെന്നാണ് രോഹിത് ഉന്നയിക്കുന്നത്. അതേ സമയം പണം തട്ടിപ്പുമായി മാത്രമാണ് തങ്ങള്ക്ക് പരാതിയെന്നും മരണത്തില് സംശയമില്ലെന്നുമാണ് ബന്ധുക്കള് പറയുന്നത്. 2008-ലാണ് രാമകൃഷ്ണന് തട്ടിപ്പിനിരയായത്. 2016 മെയ് 16-നാണ് രാമകൃഷ്ണന് മരിക്കുന്നത്.


ജോളിക്ക് എൻഐടിയുമായി അടുത്ത ബന്ധം; കുന്നമംഗലത്തെ ഒരു അഭിഭാഷകനും നിരീക്ഷണത്തിൽ

കൂടത്തായ്: കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്ക് എൻ ഐടിയുമായി അടുത്ത ബന്ധം.എൻഐടിയിലെ ഒരു ഉദ്യോഗസ്ഥനുമായും ഇവർക്ക് അടുപ്പമുള്ളതായും സൂചന ലഭിച്ചു. എൻഐടി ലേഡീസ് ഹോസ്റ്റലിനകത്ത് ഇവർ വർഷങ്ങളായി ബ്യൂട്ടി പാർലർ നടത്തി വരികയാണ്‌ .


ഹോസ്റ്റലിനകത്തെ കുട്ടികൾക്ക് പുറത്ത് പോകാതിരിക്കാൻ ബ്യൂട്ടി പാർലർ , ടെയിലറിംഗ് യൂണിറ്റ്, തുണി അലക്കാനുള്ള സംവിധാനം തുടങ്ങിയവ ഹോസ്റ്റലിനകത്ത് അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ജോളി ക്യാമ്പസിനകത്ത് എത്തുന്നത്. പെൺകുട്ടികളുമായി ഇവർക്ക് അധ്യാപകരെ പോലെ അടുത്ത ബന്ധമാണുള്ളത്. സെക്യൂരിറ്റി ക്കാർ പോലും ധരിച്ചിരുന്നത് ഇവർ അസിസ്റ്റന്റ് പ്രൊഫസറാണെന്നാണ്. 

രാഗം, തത്വ തുടങ്ങിയ വലിയ പരിപാടികൾ നടക്കുമ്പോൾ പെൺകുട്ടികൾക്ക് മേയ്ക്കപ്പിടാൻ  ഏറ്റവും കൂടുതൽ ആവശ്യമുള്ള ആളാണ് ജോളി. ഇവരെ എൻ ഐടി യിലുള്ള എല്ലാവർക്കും സുപരിചിതമാണ്. ഇവർ കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ എല്ലാവരും അറിയാത്ത പോലെ നടിക്കുകയാണ്. ഭർത്താവ് ഷാജു ഇവരെ വാഹനത്തിൽ എൻ ഐ  ടി ഗേറ്റിനടുത്ത് ഇറക്കി വിടാറാണ് പതിവ് . സെക്യൂരിറ്റിക്കാർ ഇവരെ അകത്തേക്ക് കടത്തി വിടുകയും ചെയ്യും. 

ചൂലൂരിലെ രണ്ട് ബ്രോക്കർമാരാണ് ഇവർ നിർമ്മിച്ച വ്യാജ ഒസ്യത്തിൽ ഒപ്പിട്ടതെന്നാണ് ലഭ്യമാകുന്ന വിവരം. നാട്ടുകാരോടെല്ലാം ഇവർ പറഞ്ഞത് എൻഐടിയിൽ അസിസ്റ്റന്റ് പ്രൊഫസറാണെന്നാണ് . ഭർത്താവ്റോയി   കൊല്ലപ്പെട്ടപ്പോൾ എൻ ഐടി യിലെ ആരും വന്നിരുന്നില്ല. കാരണമന്വേഷിച്ചവരോട് ഇപ്പാൾ അവിടെയല്ല എന്നായിരുന്നു ഇവരുടെ മറുപടി. ഇവർക്ക് പല പുരുഷന്മാരുമായി അടുത്ത ബന്ധമുള്ളതായി എൻഐടിയിലെ  ചിലർ പറഞ്ഞു. 

രണ്ട് പേർക്കുള്ള സയനൈഡ് മാത്രമാണ് ഇവർക്ക് ജ്വല്ലറി ജീവനക്കാരൻ നൽകിയിട്ടുള്ളു. ബാക്കി എൻഐടിയിൽ നിന്ന് ഉദ്യോഗസ്ഥരറിയാനെ സംഘടിപ്പിച്ചതാണോ? എൻ ഐ ടി യിലെ ആരുമായാണ് ഇവർക്ക് അടുപ്പമുണ്ടായിരുന്നത്? ഇവരുടെ സഹായങ്ങൾ ഇവർക്ക് ലഭിച്ചിട്ടുണ്ടോ?  ഇവ അന്വേഷണത്തിലെ വ്യക്തമാകൂ .

 മൂന്നാഴ്ച മുമ്പാണ് പൊലീസ് അന്വേഷണവുമായി എൻഐടിയിൽ എത്തിയത്.അപ്പോഴാണ് പ്രശ്നം ജീവനക്കാർ അറിയുന്നത്. 11 പേർ പൊലീസ് നിരീക്ഷണത്തിലാണ്. കുന്നമംഗലത്തെ ഒരു അഭിഭാഷകനും നിരീക്ഷണത്തിലുണ്ടെന്നാണ്‌ സൂചന.
Previous Post Next Post
3/TECH/col-right