വീട് വെക്കുന്നതിനാവശ്യമായ രേഖകള്‍ സമയത്തിന് ലഭിക്കാതിരുന്നാല്‍ എവിടെ പരാതിപ്പെടാം? - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 8 October 2019

വീട് വെക്കുന്നതിനാവശ്യമായ രേഖകള്‍ സമയത്തിന് ലഭിക്കാതിരുന്നാല്‍ എവിടെ പരാതിപ്പെടാം?

വീടുപണിയാന്‍ ആവശ്യമുള്ള പൈസ കണ്ടെത്തുന്നതിനേക്കാള്‍ കഷ്ടമാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും ആവശ്യമുള്ള രേഖകള്‍ നേടിയെടുക്കാന്‍ എന്നു പരാതിപ്പെടുന്നവരുണ്ട്.ഇവയെക്കുറിച്ച്‌സാമാന്യധാരണ ഇല്ലാതെയാണ് ആരംഭിക്കുന്നതെങ്കില്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുക്കാനും സാധ്യതയുണ്ട്. 

നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷകളില്‍ തീരുമാനം ആകുന്നില്ലെങ്കില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ എന്തൊക്കെയെന്നു നോക്കാം.

ഗ്രാമപഞ്ചായത്തുകളും നഗരസഭകളും വിവിധ അപേക്ഷകളില്‍ തീര്‍പ്പാക്കേണ്ട സമയപരിധി സേവനാവകാശ നിയമത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച്‌ സ്ഥാപനങ്ങള്‍ രേഖകള്‍ നല്‍കാത്തപക്ഷം അപേക്ഷകന് അപ്പീല്‍ സമര്‍പ്പിക്കാം.

കെട്ടിട നിര്‍മാണ പെര്‍മിറ്റിനുള്ള അപേക്ഷ നിരസിക്കുന്നപക്ഷം അതിനുള്ള വ്യക്തമായ കാരണം അപേക്ഷകനെ അറിയിച്ചിരിക്കണം. ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിടത്തിനുള്ള പെര്‍മിറ്റ് നിശ്ചിത സമയത്തിനുള്ളില്‍ ലഭിക്കുന്നില്ല എങ്കില്‍ ഒന്നാം അപ്പലേറ്റ് അതോറിറ്റിയായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കണം. അതിലും തീര്‍പ്പാകാത്ത പക്ഷം പഞ്ചായത്ത് ഡയറക്ടര്‍ക്ക് പരാതി നല്‍കാം.

മുനിസിപ്പാലിറ്റികളില്‍ പെര്‍മിറ്റിന് അപേക്ഷിച്ച്‌ സമയത്തിനു ലഭിച്ചില്ലെങ്കില്‍ മേഖലാ ജോയിന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കാം. ഇതിലും തീര്‍പ്പായില്ലെങ്കില്‍ നഗരകാര്യ ഡയറക്ടര്‍ക്കു പരാതി നല്‍കണം. കോര്‍പ്പറേഷനുകളില്‍ പെര്‍മിറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ മേഖലാ ജോയിന്റ് ഡയറക്ടര്‍ക്കാണ് ആദ്യം പരാതി നല്‍കേണ്ടത്. തുടര്‍ന്ന് നഗരകാര്യ ഡയറക്ടര്‍ക്കും പരാതി നല്‍കാം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള ഏതു പരാതിയും നല്‍കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ സംവിധാനമാണ് 'ഫോര്‍ ദി പീപ്പിള്‍'. http//pglsgd.kerala.gov.in സൈറ്റില്‍ പ്രവേശിച്ച്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ വരുത്തുന്ന വീഴ്ചകളും പരാതികളും രേഖപ്പെടുത്താം. പരാതിക്കാരന്റെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

No comments:

Post a Comment

Post Bottom Ad

Nature