Trending

എത്ര മൂടി വെച്ചാലും സത്യം ഒരു നാൾ പുറത്തു വരും:സിദ്ധീഖ് പൂളപൊയിൽ

കൂടത്തായി പൊന്നമറ്റം ടോം തോമസ് സാറും കുടുംബവും അന്യരല്ലായിരുന്നു ഞങ്ങൾക്ക്,,,,
 

ഓർമ വെച്ച നാൾ തൊട്ടുള്ള സൗഹൃദം,,,,



പിതാവിനൊപ്പം ഒരുമിച്ച് ജോലി ചെയ്തവരെ പലരെയും അറിയാം, എന്നാൽ... രണ്ടു കുടുംബങ്ങളെ പരസ്പരം ചേർക്കാൻ പിതാവിനെ പോലെ തോമസ് സാറും അതീവ താൽപര്യം കാണിച്ചിരുന്നു..
 

1980 കളിൽ താമരശ്ശേരി വിദ്യാഭ്യാസ ഓസീസിൽ വെച്ച് അവർ തുടങ്ങി വെച്ച ബന്ധം ഞങ്ങൾ മക്കൾ ഇന്നും നില നിർത്തുന്നു,,
ഒരു പോറലുമേൽക്കാതെ,
,,,

മരിച്ച റോയിയും എന്റെ ജേഷ്ട സഹോദരനും ഒരേ പ്രായം, രണ്ട് പേരും പാട്ടിനോട് കമ്പമുള്ളവർ,,,

രണ്ടാമത്തെയാൾ റോജോയും ഞാനും ഒരേ വയസുകാർ,, കളികളിൽ ഞങ്ങളായിരുന്നു കൂട്ട് ....

ഇളയവൾ റൻജിയും അനിയനും വയസ് കൊണ്ട് സാമ്യം....

എന്റെ മൂത്ത സഹോദരിയെ 'മോളെ' എന്ന് ഞങ്ങൾ വിളിക്കും പോലെ അവരും വിളിച്ചു,,മക്കൾ തമ്മിലുള്ള ഈ സാമ്യതയും ഒരു പക്ഷെ ബന്ധത്തെ ഉറപ്പിച്ചിരിക്കാം,,,
 

ഞങ്ങൾ അവിടെ ആഘോഷിച്ചിരുന്ന ക്രിസ്തുമസും അവരുടെ ഇവിടെത്തെ പെരുന്നാളും അടുക്കള ഭാഗത്തിരുന്ന് അന്നമ്മ ടീച്ചറും, എന്റെ ഉമ്മയും ഏറെ ആസ്വദിച്ചിരിക്കാം..

കാലം കഴിഞ്ഞു,,

അവിടത്തെ നഷ്ടങ്ങൾ ഞങ്ങളുടെയും നഷ്ടങ്ങളായി,,,
പൊന്നമറ്റത്തെ പ്രിയപ്പെട്ടവർ ഒരോന്നായി ദൈവത്തിലേക്കും റോജോയും റൻജിയും വിദേശത്തുമായതോടെ പഴയ സന്തോഷങ്ങൾ ഓർമയായി.

നാട്ടിലെത്തിയാൽ അവർ വരും,,,,എന്റെ പിതാവിനെ കാണാൻ,,,, 

അവർക്ക് തോന്നിയിരിക്കാം
അവരുടെ അപ്പച്ചനാണ് മുന്നിലെന്ന്,,,

റോജോ, റൻജീ,,,
നിങ്ങളുടെ ജീവിതം ധന്യമായി,,,,, പ്രിയപ്പെട്ടവരു
ടെ നഷ്ടങ്ങളുടെ കാരണം തേടിയതിന്,,,,,, നമ്മെളെയെല്ലാം കബളിപ്പിച്ചവളുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തി തന്നതിന്,,
 

സ്വർഗത്തിലിരുന്ന് അപ്പച്ചനും, അമ്മച്ചിയും ചാച്ചനും കാണുന്നുണ്ട് നിങ്ങളുടെ മനസ്സ്.,,
മക്കളെന്ന ദൗത്യം നിങ്ങൾ പൂർത്തീകരിച്ചു.
.

ഇതൊരു പാഠ പുസ്തകമാകട്ടെ,,,
ഒരു പാട് കേസുകൾക്ക് തുമ്പു നൽകുന്ന പാഠ പുസ്തകം......

എത്ര മൂടി വെച്ചാലും സത്യം ഒരു നാൾ പുറത്ത് വരും....

💢💢💢💢💢💢💢
 

എളേറ്റിൽ MJ ഹയർ സെക്കന്ററി അധ്യാപകൻ സിദ്ധീഖ് പൂളപൊയിൽ ആണ് ലേഖകൻ.അദ്ദേഹത്തിന്റെ പിതാവ് ഉസ്മാൻ മാസ്റ്റർ മരണപെട്ട തോമസ് മാഷിന്റെ അടുത്ത സുഹൃത്തായിരുന്നു.

Previous Post Next Post
3/TECH/col-right