താമരശ്ശേരി: ചുങ്കം കയ്യേലിക്കുന്ന് ഭാഗത്ത് രണ്ടാൾ പൊക്കത്തിലധികം
വെള്ളം കെട്ടിനിൽക്കുന്ന ക്വാറിയിൽ വീണ അഞ്ച് വയസ്സു മാത്രം പ്രായമുള്ള
കുട്ടിയെ ഓട്ടോ ഡ്രൈവർ രക്ഷപ്പെടുത്തി.കഴിഞ്ഞ ദിവസം ഉച്ചക്ക്
മാതാവിനൊപ്പം ക്വാറിക്കടുത്തെത്തിയ രണ്ടു കുട്ടികളിൽ ഒരാളായ റിസ് വാൻ (5)
ആണ് വെള്ളത്തിൽ വീണത്.
യൂനുസ് - റജുല ദമ്പതികളുടെ മകനാണ് റിസ് വാൻ.
ക്വാറിക്ക് സമീപം താമസിക്കുന്ന റജുലയുടെ മാതാവിന്റെ വീട്ടിൽ
എത്തിയവരായിരുന്നു ഇവർ .കുട്ടി വീണ ഉടനെ തന്നെ സമീപത്തെ വീട്ടിലെ നസിയ
വെളളത്തിൽ ഇറങ്ങി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഈ സമയം വീട്ടിലെത്തിയ ചുങ്കത്തെ ഓട്ടോ ഡ്രൈവറും നസിയയുടെ ഭർത്താവുമായ ഷമീർ (ബീബു) വെള്ളത്തിൽ എടുത്തു ചാടി മുങ്ങിപ്പോയ കുട്ടിയെ കണ്ടെത്തി കരക്കെത്തിക്കുകയും ചെയ്തു.
തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അടിയന്തിരമായി മെഡിക്കൽ കോളേജിൽ എത്തിക്കാൻ നിർദ്ദേശിച്ചു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നു.

Tags:
THAMARASSERY