എളേറ്റിൽ : ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രതികരിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച സംസ്കരിക നായകർക്കെതിരെ കേസടുക്കാനുള്ള തീരുമാനം ജനാതിപത്യ പ്രധിഷേധങ്ങളിലൂടെ ചെറുത്തു തോൽപ്പിക്കുമെന്ന് കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രസ്താവിച്ചു. 


സംസ്ഥാന വ്യാപകമായി ഇന്ന് നടന്ന മുസ്‌ലിം യൂത്ത് ലീഗിന്റെ പ്രധാനമന്ത്രിക്ക് അരലക്ഷം കത്തുകളയക്കുന്ന പരിപാടിയുടെ കിഴക്കോത്ത് പഞ്ചായത്ത് തല ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്റ്റർ നിർവഹിച്ചു. 

ചടങ്ങിൽ കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷമീർ പറക്കുന്ന്, മണ്ഡലം ഭാരവാഹികളായ ഇക്ബാൽ കത്തറമ്മൽ, നൗഷാദ് പന്നൂർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി വി കെ സൈദ്, ട്രഷറർ എം കെ സി അബ്ദുറഹിമാൻ,ഫസൽ ആവിലോറ , സാനുദ്ധീൻ ടി ടി, ഹാരിസ് വട്ടോളി,
ജാഫർ അരീക്കര,മുഹമ്മദ് അലി,ഉമർ സാലി, അഭീഷ് മിഹ്‌റാൻ, റഫീഖ് ഓ കെ ,ഫർഹാൻ,ജുനൈദ്, ആസിഫ് തുടങ്ങിയർ സംബന്ധിച്ചു.