നരിക്കുനി:പ്രമുഖ വിഷ വൈദ്യ വിദഗ്ധനും ഔഷധ സസ്യ പരിപാലന രംഗത്തെ പ്രമുഖനുമായിരുന്ന പി സി പാലത്തെ മധുവനം രാഘവന്‍ വൈദ്യര്‍ 84 നിര്യാതനായി.


ആയുര്‍വേദത്തില്‍ ബിരുദം നേടിയിട്ടുള്ള രാഘവന്‍ വൈദ്യര്‍ പി സിപാലത്ത് മധുവനം ആയുര്‍വേധ വൈദ്യശാല നടത്തി വരികയായിരുന്നു. സ്വന്തമായി ഔഷധ സസ്യ തോട്ടവുമുണ്ട്. മൃഗങ്ങളെ ശുശ്രൂഷിക്കുന്നതിലും പ്രാവിണ്യം നേടിയിട്ടുണ്ട്.


കാക്കൂര്‍ ഗ്രാമപഞ്ചായത്തംഗം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, കര്‍ഷക കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റ്, ജില്ല കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യമാര്‍:പരേതയായ വത്സല, രജനി. മക്കള്‍: ബിജു, ലേജു, ലിഖിത. മരുമക്കള്‍: രാപേഷ്, വന്ദന, പരേതനായ ഗുണശേഖരന്‍. 


സംസ്‌കാരം ശനിയാഴ്ച പകല്‍ 11 മണിക്ക് വീട്ടുവളപ്പില്‍ നടന്നു.

പി സി പാലത്തെ മധുവനം രാഘവന്‍ വൈദ്യരുടെ നിര്യാണത്തോടെ നാടിന് നഷ്ടമായത് ഔഷധ സസ്യമേഖലയിലെ അതികായകനെയാണ്.പ്രമുഖ വിഷ വൈദ്യ വിദഗ്ധനും ഔഷധ സസ്യ പരിപാലന രംഗത്തെ പ്രമുഖനുമായിരുന്നു രാഘവന്‍ വൈദ്യര്‍.