Trending

കൂടത്തായിയിലെ കൊലപാതകങ്ങള്‍: പ്രതി കള്‍ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്: മരിച്ച റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയില്‍

താമരശ്ശേരി: കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളുമടക്കം ആറുപേര്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് സൂചന ലഭിച്ചതോടെ പ്രതികളെ കുരുക്കാനൊരുങ്ങി പൊലിസ്.കൊല്ലപ്പെട്ടവരുടെ ഉറ്റ ബന്ധുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.ഇവരില്‍ ചിലരെ അറസ്റ്റ് ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരുങ്ങുകയാണ്.കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ചിലര്‍ നിരീക്ഷണത്തിലാണ്. ഒരു പ്രാദേശിക നേതാവും ഇതില്‍ ഉള്‍പ്പെടും. അതിനിടെ മരിച്ച റോയിയുടെ ഭാര്യ ജോളിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


മരിച്ചവരുടെ ബന്ധുക്കളായ ചിലര്‍ കുറ്റസമ്മതം നടത്തിയതായും സൂചനയുണ്ട്. കുറ്റസമ്മതം ലഭിച്ചതോടെ ഉടന്‍ അറസ്റ്റുണ്ടായേക്കും. ആറുപേരുടെയും മരണം പിണറായി കോലപാതകത്തിന് സമാനമെന്നാണ് പൊലിസ് നല്‍കുന്ന വിവരം. രണ്ടാമതു നടന്ന ചോദ്യം ചെയ്യലിലാണ് കുടുംബത്തിലുള്ള ചിലര്‍ കുറ്റസമ്മതം നടത്തിയെന്നാണ് പൊലിസ് നല്‍കുന്ന സൂചന. ഒന്നിലധികമാളുകള്‍ കുറ്റകൃത്യത്തിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. വ്യാജ വില്‍പത്രമുണ്ടാക്കിയ ആളുകളെയും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇവരും കുറ്റസമ്മതം നടത്തിയെന്നാണ് സൂചന.

ടോം തോമസിന്റെയും കുടുംബാഗങ്ങളുടെയും സ്വത്ത് തട്ടിയെടുക്കലായിരുന്നു പ്രധാന ലക്ഷ്യം. ഇത് ഉറപ്പിക്കുന്ന തെളിവുകള്‍ പൊലിസിന് ലഭിച്ചു.
പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണായിരുന്നു മിക്കവരുടെയും മരണം. ആറു പേരും മരിക്കുന്നതിനു തൊട്ടുമുന്‍പ് ആഹാരം കഴിച്ചിരുന്നതായി റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു. തുടര്‍ന്നാണ് കുഴഞ്ഞുവീണത്.


ഭക്ഷണത്തിലൂടെ വിഷം അകത്തുചെന്നതാണോ മരണകാരണമെന്ന് പരിശോധിക്കാനാണ് കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചത്. ഇതിന്റെ ഫൊറന്‍സിക് പരിശോധനാഫലം വരുന്നതോടെ കേസില്‍ കൂടുതല്‍
കേസില്‍  വ്യക്തത വരുമെന്നും പൊലിസ് പറഞ്ഞു. മരണം നടന്ന ആറിടത്തും ഇവരുടെ ബന്ധുവായ ഒരേ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ട്.

ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ച ടോം തോമസിന്റെ മകന്‍ റോജോ ആണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ നടന്ന മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയത്.
റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലാണ് ഇന്നലെ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി, കൂടത്തായി ലൂര്‍ദ് മാതാ പള്ളി എന്നിവിടങ്ങളിലെ കല്ലറകള്‍ തുറന്നു പരിശോധന നടത്തിയത്.


14 വർഷങ്ങൾ കൊണ്ട് 6 കൊലപാതകങ്ങൾ, സംശയമുന ജോളിയ്ക്ക് നേരെ നീണ്ടതെങ്ങനെ?...

Read more at: https://www.asianetnews.com/crime-news/inner-story-of-koodathayi-murders-explained-how-jolly-planned-the-murders-pyvyf2
ഏറ്റവും അവസാനം മരിച്ച സിലിയുടെയും രണ്ടുവയസുള്ള കുഞ്ഞിന്റെയും കല്ലറകളാണ് ആദ്യം തുറന്നത്. പിന്നീട് കൂടത്തായി ലൂര്‍ദ് മാതാ പള്ളിയില്‍ നാലുപേരുടെ മൃതദേഹം സംസ്‌കരിച്ച രണ്ടുകല്ലറകളും തുറന്ന് മൃതദേഹങ്ങള്‍ പരിശോധിച്ചു. 

കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് മേധാവി ഡോ.പ്രസന്നന്‍, ഡോ. സുജിത്ത്, ഡോ. രതീഷ്, ഡോ. ജിബിന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( രണ്ട്), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്.

  
12 വർഷങ്ങൾ കൊണ്ട് 6 കൊലപാതകങ്ങൾ, സംശയമുന ജോളിയ്ക്ക് നേരെ നീണ്ടതെങ്ങനെ?

കോഴിക്കോട്: വെറും സ്വത്ത് തർക്കമെന്ന് കരുതിയിരുന്ന കേസ്. എന്നാൽ പിന്നീടങ്ങോട്ട് ആസൂത്രിതമായി പന്ത്രണ്ട് വർഷത്തെ ഇടവേളയിൽ ആറ് പേർ കൊല്ലപ്പെട്ടതിന്‍റെ ചുരുളഴിഞ്ഞതെങ്ങനെ?

കൂടത്തായിയിലെ കൂട്ടക്കൊലപാതകത്തിന്‍റെ വിശദമായ വിവരങ്ങൾ ഇങ്ങനെയാണ്:

കഴിഞ്ഞ മാസമാണ് കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ നാട്ടിലെത്തിയത്. ഇദ്ദേഹം അമേരിക്കയിലായിരുന്നു. താമരശ്ശേരി പൊലീസിൽ നിന്ന് വിവരാവകാശ രേഖയെടുത്ത് റോജോ ഈ മരണങ്ങളുടെയെല്ലാം വിശദാംശങ്ങളെടുത്തു. അതിന് ശേഷം, ഈ വിവരങ്ങളെല്ലാം ചേർത്ത് റൂറൽ എസ്‍പിക്ക് റോജോ പരാതി നൽകിയ ശേഷമാണ് ഈ കേസിന് ജീവൻ വച്ചതെന്ന് പറയാം. 

ആദ്യം ഇങ്ങനെ കൂട്ടത്തോടെ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങളെല്ലാം വെറും സ്വത്ത് തർക്കമാണെന്നാണ് പൊലീസ് കരുതിയിരുന്നത്. എല്ലാ മരണങ്ങളും പൊലീസ് ചേർത്ത് വച്ച് പരിശോധിച്ചിരുന്നില്ല. മാത്രമല്ല, കൃത്യമായ രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നില്ല. 

എന്നാൽ വടകര എസ്‍പിയായി കെ ജി സൈമൺ ചാർജെടുത്ത ശേഷമാണ് അന്വേഷണം വീണ്ടും സജീവമായത്. ഡിവൈഎസ്‍പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസിൽ വിശദമായ അന്വേഷണം നടത്തി. ഓരോ തെളിവും കൂട്ടിച്ചേർത്ത് വച്ചു. ശാസ്ത്രീയമായി കല്ലറകൾ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ ഓരോന്നായി പുറത്തെടുത്തു. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് നൽകി.

കുടുംബത്തിലെ ഓരോരുത്തരെയായി കൊലപ്പെടുത്തിയ ശേഷം, ഭർത്താവിന്‍റെ അച്ഛന്‍റെ സഹോദരപുത്രനായ ഷാജു സ്കറിയയ്ക്ക് ഒപ്പം ജീവിക്കാനാണ് ജോളി ആഗ്രഹിച്ചത്. അതിന്‍റെ ആദ്യഘട്ടത്തിൽ വർഷങ്ങളുടെ ഇടവേളകളിൽ കൃത്യമായി ഓരോരുത്തരെയായി കൊലപ്പെടുത്തി. ആദ്യം മരിച്ചത് ഭർത്താവ് റോയിയുടെ അമ്മ അന്നമ്മ, 2002-ൽ. പിന്നീട് മരിച്ചത്. ഭർത്താവിന്‍റെ അച്ഛൻ ടോം തോമസ്, ഇത് 2008-ൽ. പിന്നീട് ഭർത്താവിനെത്തന്നെ പതിയെ വിഷം നൽകി കൊന്നു. ആ മരണം നടന്നത് 2011-ൽ. ഇതിന് ശേഷം, ഭർത്താവിന്‍റെ അമ്മ അന്നമ്മയുടെ സഹോദരൻ മാത്യുവിനെ കൊന്നു, ഈ മരണം നടന്നത് 2014-ൽ. ജോളിയെക്കുറിച്ച് സംശയം തോന്നിയ മാത്യുവിനെ ഇത് പുറത്തുപറയും മുമ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന് ബോധ്യപ്പെട്ടിരിക്കുന്നത്. ഇതിന് ശേഷമാണ് ഷാജുവിന്‍റെ ഭാര്യ സിലിയെയും പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞുമകളെയും കൊല്ലുന്നത്. ഈ മരണങ്ങൾ നടന്നത് 2014-ലും 2016-ലുമാണ്.


ഇതിന് ശേഷം വ്യാജ ഒസ്യത്തെഴുതി ഈ കുടുംബത്തിന്‍റെ സ്വത്ത് മുഴുവൻ ഇവർ കൈക്കലാക്കി. ഇതിൽ രണ്ടേക്കർ ഭൂമി വിറ്റു. ഇതിന്‍റെ പണം ചെലവാക്കി. ഈ ഒരു ഘട്ടത്തിൽ മാത്രമാണ് ബന്ധുക്കൾക്ക് പോലും സംശയം തോന്നുന്നത്. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനായി, ആർക്കും സംശയം തോന്നാതിരിക്കാൻ ഓരോരുത്തരെയായി ജോളി കൊലപ്പെടുത്തുകയായിരുന്നു. ഇതിനെല്ലാമൊടുവിൽ 2014-ൽ ഷാജുവും ജോളിയും വിവാഹിതരായി.

പല രീതിയിൽ പലർക്കായി പല സമയത്താണ് ഇവർ ഓരോ കുടുംബാംഗങ്ങൾക്കായി വിഷം നൽകി കൊലപ്പെടുത്തിയിരിക്കുന്നത്. ഷാജു സ്കറിയയുടെ ഭാര്യ സിലിയെ കൊലപ്പെടുത്തിയത് ഒരു വിവാഹച്ചടങ്ങിന് പോയപ്പോൾ അതിനിടെ ഭക്ഷണത്തിൽ വിഷം കലർത്തിയാണ്. റോയ് തോമസിനെ കൊന്നത് ആട്ടിൻ സൂപ്പിൽ വിഷം കലർത്തി നൽകിയാണ്. അങ്ങനെ ഓരോ സാഹചര്യം സൃഷ്ടിച്ച് കൊലപാതകം നടത്താൻ ജോളിയ്ക്ക് കഴിഞ്ഞു. ഓരോ കൊലപാതകത്തിന്‍റെ ഇടങ്ങളിലും ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നതാണ് പൊലീസിന്‍റെ സംശയമുന ജോളിയിലേക്ക് നീളാൻ കാരണം.

മാത്രമല്ല, ഈ ഒസ്യത്തിന്‍റെ വിവരങ്ങൾ പുറത്തുവന്നപ്പോഴൊക്കെ, ഈ പ്രദേശത്തൊന്നുമില്ലാത്ത ചൂളൂർ മേഖലയിൽ നിന്നുള്ളവരാണ് സാക്ഷികളായി ഒപ്പിട്ടിരിക്കുന്നത് എന്നത് നാട്ടുകാർക്ക് തന്നെ സംശയം കൂട്ടി. ഇതിന്‍റെ പേരിൽ കുടുംബത്തിൽ വലിയ തർക്കങ്ങൾ ഉയർന്നതിനെത്തുടർന്ന് ഈ ഒസ്യത്ത് ജോളി തിരിച്ചു നൽകുകയായിരുന്നു. അങ്ങനെ പ്രശ്നത്തിൽ നിന്ന് തലയൂരാനായിരുന്നു അവരുടെ ശ്രമം. ഇതിനിടെ കുറച്ച് ഭൂമി ജോളി വിറ്റിരുന്നു.

ജോളി മുൻ ഭർത്താവിന്‍റെ സഹോദരിയെയും കൊല്ലാൻ ശ്രമിച്ചു, രണ്ടാം ഭർത്താവ് ഷാജുവും കസ്റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരിയ്ക്ക് അടുത്ത് കൂടത്തായിയിൽ ഒരേ കുടുംബത്തിലെ ആറ് പേർ 14 വർഷത്തെ ഇടവേളകളിലായി മരിച്ച കേസിൽ ഗൃഹനാഥൻ റോയ് തോമസിന്‍റെ മരുമകളായിരുന്ന ജോളിയെയും രണ്ടാം ഭർത്താവ് ഷാജു സ്കറിയയെയും ഇവർക്ക് സയനൈഡ് എത്തിച്ചു നൽകിയ ജ്വല്ലറി ജീവനക്കാരൻ മാത്യുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ എല്ലാവരെയും പലയിടങ്ങളിലായി തെളിവെടുപ്പ് നടത്തിയ പൊലീസ് ഇപ്പോൾ വടകരയിലെ റൂറൽ എസ്‍പി ഓഫീസിലെത്തിച്ച് ജോളിയെ ചോദ്യം ചെയ്യുകയാണ്.

അതേസമയം, ആറ് കൊലപാതകങ്ങൾ മാത്രമല്ല, ഏഴാമതൊരു കൊലപാതകത്തിന് കൂടി ശ്രമിച്ചിരുന്നുവെന്നാണ് ജോളി പൊലീസിന് ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്. മുൻ ഭർത്താവ് റോയ് തോമസിന്‍റെ സഹോദരി റെൻജിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ആ പദ്ധതി പാളിപ്പോയി എന്നാണ് ജോളി മൊഴി നൽകിയിരിക്കുന്നത്.കൂടത്തായിയിലെ വീട്ടിൽ നിന്നാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. 

തെളിവെടുപ്പിന് കൊണ്ടുപോയ ഓരോ ഇടത്തും ജോളി വിങ്ങിപ്പൊട്ടുന്നത് കാണാമായിരുന്നു. ഇന്നലെ വീട്ടിലെത്തിയ ബന്ധുവിനോട് തനിയ്ക്ക് തെറ്റ് പറ്റിയെന്ന് കരഞ്ഞുകൊണ്ട് ജോളി സമ്മതിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതോടെ, ജോളിയെ കസ്റ്റഡിയിലെടുക്കാതെ, വീട്ടിലെത്തി വിശദമായ മൊഴിയെടുത്ത്, പിന്നീട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെയെത്തി ചോദ്യം ചെയ്ത ശേഷമാണ് രാവിലെ കസ്റ്റഡിയിലെടുക്കുകയും, പിന്നീട് തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്തത്. 

'എല്ലാം ഞാൻ ചെയ്തു' 

കൊലപാതകങ്ങളെല്ലാം താൻ മാത്രമാണ് ചെയ്തതെന്നാണ് തുടർച്ചയായി ജോളി പൊലീസിനോട് പറയുന്നത്. തന്‍റെ ഇപ്പോഴത്തെ ഭർത്താവായ ഷാജു സ്കറിയയ്ക്ക് ഇതിൽ പങ്കില്ലെന്ന് ജോളി ആവർത്തിക്കുന്നു. ജോളിയുടെ ഭർതൃപിതാവ് ടോം തോമസിന്‍റെ സഹോദരന്‍റെ മകനാണ് ഷാജു സ്കറിയ. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളിൽച്ചെന്ന് മരിച്ചിരുന്നു.

2016-ലാണ് സിലി മരിക്കുന്നത്. ഇതിന് ശേഷം ജോളിയെ ഷാജു വിവാഹം കഴിക്കുകയായിരുന്നു. അതായത് ഭാര്യയും പത്ത് മാസം പ്രായമുള്ള കുഞ്ഞും മരിച്ച് ഒരു വർഷവും ഒരു മാസവും കഴിഞ്ഞ ശേഷം 2017-ൽ ഷാജുവും ജോളിയും വിവാഹിതരായി.

ജോളിയ്ക്ക് സയനൈഡ് നൽകിയ ജ്വല്ലറി ജീവനക്കാരൻ മാത്യു അകന്ന ബന്ധുവാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ കൊലപാതകങ്ങളെക്കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യത്തിൽ വിശദമായ വിവരങ്ങൾ ഇനിയും പൊലീസ് പുറത്തുവിട്ടിട്ടില്ല. താമരശ്ശേരിയിൽ നിന്ന് വടകര റൂറൽ എസ്‍പി ഓഫീസിൽ ജോളിയ്ക്ക് പിന്നാലെ ജ്വല്ലറി ജീവനക്കാരനെയും പൊലീസ് എത്തിച്ചു. ''നിങ്ങൾ പറഞ്ഞ ആ അയാൾ ഇത് തന്നെയാണോ'' എന്ന് ജോളിയോട് പൊലീസ് ചോദിച്ചു. ''അതെ'' എന്ന് മാത്രം ഒറ്റ വാക്കിൽ മറുപടി. 

ഇതിന് പിന്നാലെ ജോളിയെയും ജ്വല്ലറി ജീവനക്കാരനെയും വെവ്വേറെ ചോദ്യം ചെയ്യുകയാണ് പൊലീസ് ഇപ്പോൾ. വെവ്വേറെ ചോദ്യം ചെയ്ത് മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം, ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. വൈരുദ്ധ്യങ്ങൾ കണ്ടെത്തി അത് വച്ച് കൂടുതൽ കുരുക്ക് മുറുക്കാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. 

ഇയാളെ മാപ്പ് സാക്ഷിയാക്കണോ, ഇയാൾക്ക് അതിനെക്കുറിച്ച് അറിവുണ്ടോ എന്നതിലൊന്നും പൊലീസ് ഇപ്പോഴൊരു വിശദീകരണം നൽകുന്നില്ല. ജോളിയ്ക്ക് വിൽപത്രമുണ്ടാക്കി നൽകിയ ആളെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

കൂടത്തായി കൂട്ടമരണം; ജോളിയുടെ അറസ്റ്റ് വൈകിട്ടോടെ; രണ്ടാം ഭർത്താവ് ഷാജുവും സയനൈഡ് എത്തിച്ച ബന്ധുവും കസ്റ്റഡിയിൽ

കൂടത്തായിയിൽ ആറ് പേർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ജോളിയുടെ അറസ്റ്റ് വൈകിട്ടോടെ. ജോളിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ ജോളി ഉൾപ്പെടെ നാല് പേരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സ്‌കറിയ, പിതാവ് സ്‌കറിയ, സയനൈഡ് എത്തിച്ച ബന്ധു മാത്യു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

ഇന്ന് രാവിലെയാണ് ജോളിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ജോളിയെ വിശദമായി ചോദ്യം ചെയ്തു. ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കരുതി കൂട്ടിയുള്ള കൊലപാതകങ്ങളാണ് കൂടത്തായിയിലേതെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

ജോളിയുടെ ഭർത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകൾ അൽഫോൺസ, അന്നമ്മയുടെ സഹോദരൻ മാത്യു എന്നിവരാണ് പന്ത്രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത്. ആദ്യം കൊല്ലപ്പെട്ടത് അന്നമ്മയായിരുന്നു. 2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടർന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബർ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന അൽഫോൺസ 2014 മെയ് മൂന്നിനാണ് മരിച്ചത്. തുടർന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിച്ചു. സിലിയുടെ ഭർത്താവ് ഷാജു സ്‌കറിയക്കൊപ്പം ജീവിക്കാൻ ആഗ്രഹിച്ച ജോളി അതിനായി ആറ് പേരേയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

ആട്ടിൻസൂപ്പിൽ സയനൈഡ് ചേർത്താണ് റോയിയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ജോളിയെക്കുറിച്ച് സംശയം തോന്നിയ മാത്യുവിനെ ഇത് പുറത്തുപറയും മുൻപ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന് ബോധ്യപ്പെട്ടിരിക്കുന്നത്. കൊലപാതകത്തിന് ശേഷം വ്യാജ ഒസ്യത്തെഴുതി കുടുംബത്തിന്റെ സ്വത്ത് മുഴുവൻ ജോളി കൈക്കലാക്കിയിരുന്നു. ഇതിൽ രണ്ടേക്കർ ഭൂമി വിറ്റു. ഇതിന്റെ പണം ചെലവാക്കിയ ഘട്ടത്തിലാണ് ബന്ധുക്കൾക്ക് ഉൾപ്പെടെ ജോളിയുടെ ഇടപെടലിൽ സംശയമുണ്ടായത്. പിന്നീട് താൻ ആഗ്രഹിച്ച പോലെ ഷാജുവിനെ ജോളി വിവാഹം കഴിക്കുകയും ചെയ്തു.

റോയിയുടെ സഹോദരൻ റോജോയുടെ ഇടപെടലാണ് കേസ് വീണ്ടും ഉയർന്നുവരാനും അന്വേഷണം ശരിയായ ദിശയിൽ നീങ്ങാനും ഇടയായത്. അമേരിക്കയിൽ നിന്ന് കഴിഞ്ഞ മാസമാണ് റോജോ നാട്ടിലെത്തിയത്. താമരശേരി പൊലീസിൽ നിന്ന് വിവരാവകാശ രേഖയെടുത്ത് റോജോ മരണങ്ങളുടെയെല്ലാം വിശദാംശങ്ങൾ ശേഖരിച്ചു. തുടർന്ന് ഈ വിവരങ്ങളും തന്റെ സംശയങ്ങളും ഉൾപ്പെടെ ചേർത്ത് റൂറൽ എസ്പിക്ക് റോജോ പരാതി നൽകി. വടകര എസ്പിയായി കെ ജി സൈമൺ ചാർജ് എടുത്തതോടെ കേസിന് വീണ്ടും ജീവൻവച്ചു. പല ഭാഗങ്ങളിലായി ചിതറിക്കിടന്ന തെളിവുകളെ ഒരുമിച്ച് ചേർത്തുള്ള അന്വേഷണമാണ് പിന്നീട് നടന്നത്.


കൂടത്തായിയിലെ ദുരൂഹ മരണങ്ങള്‍; മരിച്ച റോയിയുടെ ഭാര്യ ജോളി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ

കോഴിക്കോട്:കൂടത്തായിയിലെ ദുരൂഹ മരണങ്ങള്‍; മരിച്ച റോയിയുടെ ഭാര്യ ജോളി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍.
മാത്യു സാമുവല്‍, പ്രജുകുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍. ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തവരാണ് മാത്യുവും പ്രജു കുമാറും. ദുരൂഹ മരണത്തില്‍ മുഖ്യ ആസൂത്രകയെന് സംശയിക്കുന്നയാളുകളാണ് മാത്യുവും പ്രജു കുമാറും. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2002ലാണ് ദുരൂഹ മരണ പരമ്പരയുടെ തുടക്കം. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയാണ് ആദ്യം മരിച്ചത്. പിന്നീട് 2006ല്‍ റോയിയുടെ പിതാവ് ടോം തോമസ് മരിച്ചു. ഇരു മരണങ്ങളിലും നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ സംശയം തോന്നിയില്ല. 2011ല്‍ ജോളിയുടെ ഭര്‍ത്താവ് റോയി മരിച്ചു. സയനൈഡ് ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം.

പിന്നീട് 2014ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു മരിച്ചു. ടോം തോമസിന്‍റെ അനിയന്‍ സക്കറിയയുടെ മകന്‍ ഷാജുവിന്‍റെ മകള്‍ അല്‍ഫൈന്‍ ഷാജുവും മരിച്ചു. പിന്നാലെ ഷാജുവിന്‍റെ ഭാര്യ ഫിലിയും മരിച്ചു. ഒരു വര്‍ഷത്തിന് ശേഷം ഷാജുവും ജോളിയും വിവാഹം ചെയ്തു.

കുടുംബത്തില്‍ സ്വത്ത് തര്‍ക്കം ഉണ്ടായതോടെയാണ് മരണങ്ങളെ കുറിച്ച് സംശയമുണ്ടാകുന്നത്. റോയിയുടെ സഹോദരന്‍ റോജി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ഈ അന്വേഷണമാണ് ഇപ്പോള്‍ ജോളിയുടെയും രണ്ട് പേരുടെയും അറസ്റ്റിലെത്തിയത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

...

Read more at: https://www.asianetnews.com/crime-news/inner-story-of-koodathayi-murders-explained-how-jolly-planned-the-murders-pyvyf2
Previous Post Next Post
3/TECH/col-right