Trending

പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ററി സ്കൂള്‍ കായിക മാമാങ്കം സ്പീഡ്-2019 ന് ഉജ്ജ്വല സമാപനം

പൂനൂര്‍:പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ററി സ്കൂള്‍ കായിക മാമാങ്കം, സ്പീഡ്-2019 സമാപിച്ചു. സ്കൂള്‍ മൈതാനത്ത് നടത്തിയ മേളയില്‍ ഒാട്ടം, ചാട്ടം, സിസ്കസ് ത്രോ, ജാവലിന്‍ ത്രോ, ഷോര്‍ട്ട് പുട്ട് തുടങ്ങിയ മത്സരങ്ങളാണ് വിവിധ  വിഭാഗങ്ങളിലായി നടന്നത്.


മത്സരങ്ങള്‍ക്ക് കായികാധ്യാപകന്‍ എെ. അനില്‍ കുമാര്‍, എ.പി.ജാഫര്‍ സാദിഖ്, വി.എച്ച്.അബ്ദുല്‍ സലാം, ഡോ.സി.പി ബിന്ദു, സാദിഖ്, നദീറ തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.
 

സീനിയര്‍ സിവില്‍ പോലീസ് ഒാഫീസര്‍ മുനീര്‍
സമ്മാനങ്ങള്‍ വിതരണം ചെയ്തു.മുന്‍ ഹെഡ്മിസ്ട്രസ്സ് ഡെയ്സി സിറിയക് മുഖ്യതിഥിയായിരുന്നു.ഹെഡ്മാസ്റ്റര്‍ ഇ.വി അബ്ബാസ്, എ.വി മുഹമ്മദ്, കെ.പി അബ്ദുല്‍ സലീം, ലത്തീഫ് മലോറം, പി.ജെ ഹെലന്‍ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right