Latest

6/recent/ticker-posts

Header Ads Widget

ഗാന്ധി ജയന്തി ആഘോഷവും സെമിനാറും സംഘടിപ്പിച്ചു

കൊടുവള്ളി :കൊടുവള്ളി ഉപജില്ലാ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഗാന്ധി ജയന്തി ആഘോഷവും സെമിനാറും സംഘടിപ്പിച്ചു. മടവൂർ എ യു പി സ്കൂളിൽ വെച്ച് നടന്ന സെമിനാറിൽ കൊടുവളളി ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്ന് പ്രതിനിധികളായി നൂറോളം വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.


 ഗാന്ധിയൻ പ്രത്യയശാസ്ത്രത്തിന്റെ കാതൽ സത്യഗ്രഹമായിരുന്നു .അത് വഴി ഇന്ത്യൻ ജനത നടത്തിയ സമരങ്ങളെ കുറിച്ചും നാം നേടിയെടുത്ത സ്വാതന്ത്ര്യത്തെക്കുറിച്ചും സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു. സ്കൂൾ  പ്രധാനധ്യാപകൻ എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷൻ സെമിനാർ ഉദ്ഘാടനം ചെയ്തു. 


ഗാന്ധിദർശൻ ക്ലബ്ബിന്റെ ജില്ലാ കോഡിനേറ്റർ സാമി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി ഷക്കീല ടീച്ചർ,സ്റ്റാഫ് കോഡിനേറ്റർ എം പി രാജേഷ്, അസീസ് ,ഷഹാന ,അനുഷ എന്നിവർ സംസാരിച്ചു. സി.ജി സുമേഷ് സ്വാഗതവും വി ബിജേഷ് നന്ദിയും പറഞ്ഞുയും പറഞ്ഞു.

മടവൂർ എ യു പി സ്കൂൾ ആധുനിക അടുക്കള ഒരുങ്ങുന്നു
 

മടവൂർ: തലമുറകൾക്ക് അക്ഷരാഭ്യാസം നൽകി സാംസ്കാരിക സാമൂഹ്യ മുന്നേറ്റം അടയാളപ്പെടുത്തിയ മടവൂർ എ യു പി സ്കൂളിന് ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള ലഭിച്ച സന്തോഷത്തിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.1924 ൽ ഒരു എലിമെന്ററി വിദ്യാലയമായി ആരംഭിച്ച മടവൂർ എ യു പി സ്കൂൾ തൊള്ളായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. ഏറെ പരിമിതികൾക്കിടയിലായിരുന്നു ഇക്കാലമത്രയും അടുക്കള പ്രവർത്തിച്ചിരുന്നത്. 

സ്ഥലം എംഎൽഎ കാരാട്ട് റസാഖ് സ്കൂൾ സന്ദർശനവേളയിൽ ഈ അവസ്ഥ നേരിട്ട് മനസ്സിലാക്കുകയും അദ്ദേഹത്തിന്റെ പ്രത്യേക താൽപര്യാർത്ഥം 2018-19 വർഷത്തിലെ ആസ്തി വികസന ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഈ ഫണ്ട് ഉപയോഗിച്ചാണ് അടുക്കള പുരയുടെ പ്രവർത്തി പൂർത്തീകരിച്ചത്.
 

ഉച്ച ഭക്ഷണത്തോടൊപ്പം രക്ഷിതാക്കളുടെ സഹകരണത്തോടെ പ്രഭാതഭക്ഷണം നൽകി വരുന്നു.സൗകര്യങ്ങളോടുകൂടിയ അടുക്കള സ്കൂളിന്റെ ചിരകാല സ്വപ്നമായിരുന്നു.ആരോഗ്യകരമായ ജീവിതത്തിന് പോഷകാഹാരം അത്യാവശ്യമാണ് അതിനാൽ ആഴ്ചയിൽ രണ്ടുദിവസം പാലും മുട്ടയും നൽകിവരുന്നു. ശരിയായ അളവിൽ പോഷകാഹാരം ലഭിക്കുന്നതിന് പച്ചക്കറികളും ഇലക്കറികളും അടങ്ങിയ മെനു അടിസ്ഥാനമാക്കിയാണ് വിഭവങ്ങൾ തയാറാക്കുന്നത്.

ഇന്ന്  ( ഒക്ടോബർ 3 വ്യാഴാഴ്ച) വൈകുന്നേരം 3 മണിക്ക് കാരാട്ട് റസാഖ് എം എൽ എ ആധുനിക അടുക്കള സ്കൂളിന്  സമർപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി പങ്കജാക്ഷൻ അധ്യക്ഷത വഹിക്കും.

ഇതോടൊപ്പം ഏഴാം ക്ലാസിലെ വാർഷിക പരീക്ഷയിലെ മികച്ച നിലവാരം പുലർത്തിയ വിദ്യാർഥികൾക്ക് ചടങ്ങിൽ എൻഡോവുമെന്റുകൾ  വിതരണം ചെയ്യും. സ്കൂൾ മാനേജർ ടി കെ അബ്ദുറഹ്മാൻ ബാഖവി,പിടിഎ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർ,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി  ചെയർപേഴ്സൻ സിന്ധുമോഹനൻ, മെമ്പർമാരായ ,സാബിറ മൊടയാനി, എപി നസ്തർ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം മുരളികൃഷണർ ബിപിഒ മെഹറലി സ്കൂൾ പ്രധാനധ്യാപകർ എം അബദുൽ അസീസ് എന്നിവർ സംബന്ധിക്കും.

Post a comment

0 Comments