Trending

ഗാന്ധി സന്ദേശയാത്രയും ,ശുചികരണവും

പൂനൂർ: ജി എച്ച് എസ് പൂനൂർ സ്റ്റുഡന്റ് പോലിസ് കേഡറ്റുകൾ ഗാന്ധി സന്ദേശയാത്ര നടത്തി. സ്കൂളിൽ ആരംഭിച്ച യാത്ര മങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തുകയും കേഡറ്റുകൾ ആരോഗ്യ കേന്ദ്രം ശുചിയാക്കുകയും ചെയ്തു. 
 

ശുചികരണ പരിപാടി മെഡിക്കൽ ഓഫിസർ ഡോ. സുനിൽ ലാൽ ഉദ്ഘാടനം ചെയ്തു.  സ്കൂൾ എ.സി.പി.ഒ ഷൈനി, ബാലുശ്ശേരി പോലിസ് സ്റ്റേഷൻ സിവിൽ പോലിസ് ഓഫിസർ മുനിർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ, പബ്ലിക്ക് ഹൽൽത്ത് നേഴ്സ്  അനിത, മൈമൂന എന്നിവർ സംസാരിച്ചു.

പൂനൂർ ഗവ ഹയർ സെക്കൻററി സ്ക്കൂൾ സ്കൗട്ട് ആൻറ് ഗൈഡ്സ് അങ്ങാടി ശുചീകരിച്ചു 

 
പൂനൂർ: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂൾ സ്കൗട്ട് ആൻറ് ഗൈഡ്സ് ടീം ചളിക്കോട് അങ്ങാടി ശുചീകരിച്ചു. സ്കൗട്ട് മാസ്റ്റർ വി.എച്ച് അബ്ദുൽ സലാം, ഗൈഡ് ക്യാപ്റ്റൻ  കെ.എം. സരിമ എന്നിവർ നേതൃത്വം നൽകി.


പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. അബ്ദുൽ
സലാം അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ, ബിജു വി.പി, ബാബു, ട്രൂപ്പ് ലീഡർ മുഹമ്മദ് സിനാൻ കെ.വി എന്നിവർ ആശംസ നേർന്നു. കെ.പി അബ്ദുസ്സലീം സ്വാഗതവും,കമ്പനി ലീഡർ ഗോപിക എം.എസ് നന്ദിയും പറഞ്ഞു.


പൂനൂർ ഹൈസ്ക്കൂൾ ജെ ആർ സി യൂണിറ്റ് അംഗങ്ങൾ സ്കൂൾ പരിസരം ശുചീകരിച്ചു. 


 
പൂനൂർ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ ജെ ആർ സി യൂണിറ്റ് അംഗങ്ങൾ സ്കൂൾ പരിസരം ശുചീകരിച്ചു. 


എം.കെ.കരിം, നസിയ, ജെ ആർ സി  കൗൺസിലർ പി. സജിന എന്നിവർ നേതൃത്വം നൽകി.

ഗാന്ധി ജയന്തി ദിനത്തിൽ പൂനൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ 
എൻ.എസ്.എസ് വളണ്ടിയർമാർ ക്യാമ്പസിന് പുറത്തും സ്കൂൾ പരിസരവും ശുചീകരിച്ചു. 




പ്രദേശവാസികളുടെ പ്രശംസ പിടിച്ചു പറ്റിയ പ്രവർത്തനങ്ങൾക്ക്  പ്രിൻസിപ്പാൾ
റെന്നി ജോർജ് ,സീനിയർ അസിസ്റ്റന്റ് പി. രാമചന്ദ്രൻ,സ്റ്റാഫ് സെക്രട്ടറി ഷൈജു കെ.കെ, ഷിബി പി.കെ , മുനീർ വി, ഒ.മുഹസിൻ,
രമ കൊന്നക്കൽ പ്രോഗ്രാം ഓഫീസർ പി.വി നൌഷാദ്, ലീഡർമാരായ അനന്തു എം. എസ്,
സിയാന ജുബിൻ, മുഹമ്മദ് ഷാമിൽ,ആര്യ .കെ
എന്നിവർ നേതൃത്വം നൽകി. 



നൂറോളം വളണ്ടിയർമാർ പങ്കെടുത്ത
പരിപാടി നടത്താൻ നാട്ടുകാരുടേയും രക്ഷിതാക്കളുടേയും സഹകരണമുണ്ടായിരുന്നു. 


അമ്മ വായന പദ്ധതി ഉൽഘാടനം ചെയ്തു.
 

പൂനൂർ ഗവ:ഹയർസെക്കണ്ടറി സ്കൂളിലെ പത്ത് ബി ക്ലാസിൽമികവിന്റെ പൂമരം അക്ഷരക്കൂ ടാരം ക്ലാസ് ലൈബ്രറിയുടെ മറ്റൊരു സംരംഭമായ അമ്മ വായനാ പദ്ധതി എo പി. ടി എ അദ്ധ്യക്ഷ ഹസീന ഉദ്ഘാടനം ചെയ്തു . ചാലിൽ ഷരീഫ ആദ്യ പുസ്തകം ഏറ്റുവാങ്ങി.



സംസ്ഥാന ആദ്ധ്യാ പക അവാർഡ് ജേതാവ് പി രാമചന്ദ്രൻ മാസ്റ്റർ മുഖ്യ അഥിതിയായി. സ്കൂൾ ലീഡർ സ്നേഹ എസ് കുമാർ ആദ്ധ്യക്ഷത വഹിച്ചു .ക്ലാസ് ലൈ ബ്രേറിയൻ മുഹമ്മദ്‌ അജ്നാസ് പദ്ധതി വിശദീകരിച്ചു.പി.ടി.സിറാജുദ്ധീൻ,കെ.അബ്ദുസലീം ഷനീഫ എന്നിവര്‍ സംബന്ധിച്ചു.

ക്ലാസ് ലീഡർ ധനശ്യാം സ്വാഗതവും അനീന നിനു നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right