കൊടുവള്ളി: ലോക വയോജനദിനത്തിൽ മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിലെ മുതിർന്ന പൂർവ വിദ്യാർത്ഥിയും മുൻ ഓഫീസ് അസിസ്റ്റൻറുമായ കുന്നനാംകുഴിയിൽ ഹുസൈനെ വിദ്യാർത്ഥികൾ ആദരിച്ചു. 


പഴയ കാല വിദ്യഭ്യാസ രീതിയും സ്കൂളിന്റെ പൂർവകാല വിശേഷങ്ങളും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്ക് വെച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സി.മുഹമ്മദ് മാസ്റ്റർ പൊന്നാടയണിയിച്ചു. 

അധ്യാപകരായ സി.എം ജമീല, വി.കെ ഹസ്സൻകോയ,പി.സി സഹീർ, കെ.സിറാജുദ്ദീൻ, പി.പി. സാജിദ, ആർ.എസ് ഹൈഫ, എ.അനീസ് ,സ്കൂൾ ലീഡർ ഹസൻ ഷാറഹ്മാൻ, വി.ലിയ സലീം തുടങ്ങിയവർ സന്നിഹിദരായിരുന്നു