കിഴക്കോത്ത്:സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ മെമ്പർഷിപ്പ്  കാമ്പയിന്റെ ഭാഗമായി കിഴക്കോത്ത് പഞ്ചായ ത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനവും കൗൺസിൽ മീറ്റും സംഘടിപ്പിച്ചു.


കിഴക്കോത്ത് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അർഷദ് കിഴക്കോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

പ്രളയകാലത്ത്  മികച്ച സേവന പ്രവർത്തനം നടത്തിയ വൈറ്റ്ഗാർഡ് കോർഡിനേറ്റർമാരായ നൗഷാദ് പന്നൂരിനെയും  ഷമീർ പറക്കുന്നിനെയും വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഷമീർ കത്തറമ്മലിനെയും ചടങ്ങിൽ ആദരിച്ചു.

പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻറ് എം.എ ഗഫൂർ മാസ്റ്റർ, വി.കെ അബ്ദുറഹിമാൻ മാസ്റ്റർ, പി.ഡി നാസർ മാസ്റ്റർ, സി.എം ഖാലിദ്, വി.അബ്ദുൽ അസീസ്, ഇഖ്ബാൽ കത്തറമ്മൽ, നൗഷാദ് പന്നൂർ, കെ.ടി റഊഫ് എന്നിവർ സംസാരിച്ചു.

കൗൺസിൽ മീറ്റിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരെഞ്ഞെടുത്തു.

പ്രസിഡൻറ്: ഷമീർ പറക്കുന്ന്

സീനിയർ വൈ: പ്രസിഡന്റ് - വി .പി അഷ്റഫ് പന്നൂർ

വൈ: പ്രസിഡന്റുമാർ


 1. നൗഷാദ് ബാബു കത്തറമ്മൽ
2. ഫസൽ ആവിലോറ 

3.ഹാരിസ് വട്ടോളി 
4.സൈനുദ്ദീൻ താഴെച്ചാലിൽ

ജനറൽ സെക്രട്ടറി: വി.കെ സൈദ്  മറിവീട്ടിൽ താഴം

ജോ. സെക്രട്ടറിമാർ


1. ജാഫർ അരീക്കര
 2. പി.കെ സിറാജ് മാസ്റ്റർ 3.മുഹമ്മദലി ഈസ്റ്റ് കിഴക്കോത്ത്
4. ഉമ്മർ സാലി കച്ചേരിമുക്ക്
5. റസാഖ് ചളിക്കോട്

 ട്രഷറർ: എം.കെ.സി  അബ്ദുറഹിമാൻ 

പഞ്ചായത്ത്  റിട്ടേണിംഗ് ഓഫീസർ  വി.സി റിയാസ് ഖാൻ കൗൺസിൽ  നടപടികൾ നിയന്ത്രിച്ചു. ജ: സെക്രട്ടറി  എൻ.ജാഫർ മാസ്റ്റർ സ്വാഗതവും റിപ്പോർട്ടവ തരണവും നടത്തി. വി.കെ സൈദ് നന്ദിയും പറഞ്ഞു.