ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണും വരെ പ്രക്ഷോഭം തുടരും. ടി.നസീറുദ്ദീൻ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 1 October 2019

ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണും വരെ പ്രക്ഷോഭം തുടരും. ടി.നസീറുദ്ദീൻ

താമരശ്ശേരി: താമരശ്ശേരിയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാനുള്ള പ്രവർത്തികൾ തുടങ്ങും വരെ പ്രക്ഷോഭം തുടരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ ടി.നസീറുദ്ദീൻ  പറഞ്ഞു. താമരശ്ശേരി  ടൗൺ വ്യാപാര വ്യവസായി ഏകോപന സമിതി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ബഹുജന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 


വ്യാപാരി സംഘടനകൾക്ക് പുറമെ ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ, സന്നദ്ദ സംഘടനാ പ്രവർത്തകരും നാട്ടുകാരും ധർണ്ണയിൽ പങ്കെടുത്തു.റജി ജോസഫ് സ്വാഗതം പറഞ്ഞ ഉദ്ഘാടന ചടങ്ങിൽ വ്യാപാരി സംഘടനാ യൂനിറ്റ് പ്രസിഡന്റ് അമീർ മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. 

പഞ്ചായത്ത് പ്രസിഡന്റ്  ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡൻറ് നവാസ് ഈർപ്പോണ, ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഡി ജോസഫ്, ബ്ലോക്ക് മെമ്പർ എ.പി.ഹുസൈൻ, സൈനുൽ ആബിദീൻ തങ്ങൾ, ബിന്ദു ആനന്ദ്, എ.പി.മുസ്തഫ, സരസ്വതി പി.ജയേഷ്, മഞ്ജിത, ജസി ശ്രീനിവാസൻ,  ആർ.പി ഭാസ്കര കുറുപ്പ്, ഹബീബ് തമ്പി, ഗിരീഷ് തേവള്ളി, ടി.എം.പൗലോസ്, ഹാഫിസുറഹ്മാൻ, സി.കെ വേണു, സദാനന്ദൻ, സേതുമാധവൻ, അഷറഫ് മൂത്തേടത്ത്, ജോൺസൺ ചക്കാട്ടിൽ, റസാഖ്, മാർട്ടിൻ, ടി.ആർ ഓമനക്കുട്ടൻ, കെ.വി.സെബാസ്റ്റ്യൻ, മുർത്താസ്, മൻസൂർ, കെ.കെ.മജീദ്,  (താമരശ്ശേരിവാർത്തകൾ ), മുത്തു സലാം, ആന്റണി ജോയ്, അഡ്വ.രാജു, ജോയ്, നാരായണൻ നായർ, കബീർ ,കണ്ടിയിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.കെ.എം മസൂദ് നന്ദി രേഖപ്പെടുത്തി.

 ബഹുജന ധർണ്ണക്ക് ഐക്യദാർഢ്യം.


കേരള ഹോട്ടൽ & റസ്റ്റോറന്റ് (KHRA) അസോസിയേഷൻ  ധർണ്ണക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തി.ചുരം സംരക്ഷണ സമിതി, ലോറി ഓണേഴ്സ് അസോസിയേഷൻ, ആമ്പുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനാ ഭാരവാഹികൾ സമരപന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.


രത്നകുമാറിനെ ആദരിച്ചു.

താമരശ്ശേരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് നിരാഹാരമനുഷ്ടിച്ച ചുങ്കത്ത ഓട്ടോ ഡ്രൈവർ രത്നകുമാറിനെ VVES ആദരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature